×
വയനാട്ടിൽ നിന്നും വന്നത് കുട്ടികളും നാട്ടുകാരുമടക്കം 30 പേർ; ഒരു ഗ്രാമത്തിന്റെ ആവേശയാത്ര
- January 07 , 2025
ഒരു ഗ്രാമം ഒന്നടങ്കം ഭക്ഷണമുണ്ടാക്കിക്കൊടുത്തും കൂട്ടിരുന്നും ചെണ്ട പരിശീലിപ്പിച്ചാണ് കുട്ടികളെ ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് അയച്ചത്. അതുമാത്രമല്ല കുട്ടികളും നാട്ടുകാരുമടക്കം 30 പേരുടെ സംഘമാണ് കലോത്സവം കാണാൻ വണ്ടി വിളിച്ച് തിരുവനന്തപുരത്ത് എത്തിയത്. ഇത്രയും പേർക്ക് കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടിലാണ് സ്കൂൾ പ്രിൻസിപ്പൽ താമസമൊരുക്കിയത്.
Mail This Article
×