ADVERTISEMENT

പിറന്നാളിന് പ്രിയപ്പെട്ടവരിൽനിന്നും സമ്മാനം കിട്ടുന്നത് സന്തോഷം തരുന്ന പരിപാടിയാണ്. ഒരു അച്ഛന്‍ തന്റെ മകൾക്കു പിറന്നാൾ സമ്മാനമായി നൽകിയത് ഒരു കുപ്പി കലങ്ങിമറിഞ്ഞ ചെളി വെള്ളമാണ്. പെട്രീഷ്യ മാവു എന്ന യുവതിയാണ് തന്റെ ജന്മദിനത്തിൽ അച്ഛൻ സമ്മാനിച്ച സ്പെഷൽ ഗിഫ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

ഓരോ വർഷവും അച്ഛൻ വ്യത്യസ്തമായ സമ്മാനങ്ങളാണ് മകൾക്കു നൽകുക. കഴിഞ്ഞ വർഷങ്ങളിൽ ഫസ്റ്റ് എയ്ഡ് കിറ്റ്, പെപ്പർ സ്പ്രേ, എൻസൈക്ലോപീഡിയ, കീ ചെയിൻ, സ്വന്തമായി എഴുതിയ പുസ്തകം എന്നിവയായിരുന്നു മകൾക്കുള്ള സമ്മാനങ്ങൾ. എന്നാൽ ജീവിതത്തിലെ വലിയൊരു പാഠമാണ് ഇത്തവണ നൽകിയ സമ്മാനത്തിലൂടെ അച്ഛൻ മകൾക്ക് പകർന്നു നൽകിയത്. 

കലങ്ങി മറിഞ്ഞ വെള്ളമുള്ള ഈ കുപ്പി ജീവിതത്തിലെ ദുരിത കാലമാണെന്നാണ് അച്ഛൻ പറഞ്ഞുകൊടുത്തത്. ബുദ്ധിമുട്ടുകളിൽ നമ്മൾ ഇതുപോലെ അസ്വസ്ഥവും മൂടിക്കെട്ടിയതുപോലെയും ഇരിക്കും. ഒന്നിനും തെളിച്ചമില്ലെന്നു തോന്നുകയും പ്രതീക്ഷ ഇല്ലാതിരിക്കുകയും ചെയ്യും. എന്നാൽ എപ്പോഴാണോ നമ്മൾ ശാന്തരാകുന്നത്, ജീവിതത്തിലെ പ്രശ്നങ്ങളാകുന്ന ചെളിയും മണ്ണുമെല്ലാം ഒരിടത്ത് അടിഞ്ഞുകൂടും. സമാധാനത്തോടെ പ്രശ്നങ്ങളെ നേരിടണമെന്നും സമയം എല്ലാത്തിനുമുള്ള പരിഹാരമാണെന്നുമാണ് അച്ഛന്റെ വിലപ്പെട്ട ഉപദേശം.

ഈ അച്ഛനും മകളും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമാണെന്നും നല്ല സമ്മാനമെന്നുമാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ. പാരന്റിങ്ങിന്റെ നല്ല പാഠങ്ങളെന്നും പലരും അഭിപ്രായപ്പെട്ടു.

English Summary:

Father gave his daughter a bottle of dirty water as a birthday gift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com