ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, കായികവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസയാത്രകൾക്കു സാധ്യത. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച രാത്രി ഏഴു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ധനതടസ്സം, പരീക്ഷാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയില്‍ നിന്ന് ശകാരം ലഭിക്കാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, ഉപയോഗസാധനലാഭം, മത്സരവിജയം, ശത്രുക്ഷയം, നിയമവിജയം ഇവ കാണുന്നു. സുഖലോലുപവസ്തുക്കൾ ലഭിക്കാം. േവണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങള്‍ ഫലവത്താവാം. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. സഹപ്രവര്‍ത്തകർ ദ്വേഷിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. മേലധികാരിയില്‍ നിന്ന് അനുകൂല പ്രതികരണങ്ങള്‍ ലഭിക്കാം. ചർച്ചകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, വാഗ്വാദം, തർക്കം, നിയമപരാജയം, ശത്രുശല്യം ഇവ കാണുന്നു. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം, അംഗീകാരം, അവിചാരിത നേട്ടം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പ്രതീക്ഷകൾ വർധിക്കാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാപരാജയം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, ശരീരക്ഷതം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. വേണ്ടപ്പെട്ടവർ അകലാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ആഗ്രഹങ്ങള്‍ നടക്കാം. മേലധികാരിയിൽ നിന്ന് അനുകൂലപ്രതികരണങ്ങൾ ലഭിക്കാം. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, ഉപയോഗസാധനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, നിയമതടസ്സം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, െചലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ വാക്കുപാലിക്കാതിരിക്കാം. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റയോഗം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, നഷ്ടം ഇവ കാണുന്നു. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, സ്ഥാനലാഭം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് അനുകൂലപ്രതികരണങ്ങൾ ലഭിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, പാഴ്ചെലവ്, ധനതടസ്സം, പരീക്ഷാപരാജയം, ശരീരസുഖക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. അകന്നു നിന്നിരുന്നവർ അടുക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, നിയമപരാജയം, നഷ്ടം ഇവ കാണുന്നു. കോടതിവ്യവഹാരങ്ങളില്‍ തടസ്സങ്ങൾ വന്നു ചേരാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ബുധനാഴ്ച രാത്രി ഏഴു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. സർക്കാരിൽ നിന്നു അനുകൂലഫലയോഗം കാണുന്നു. കോടതിവിധികൾ അനുകൂലമാകാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാപരാജയം, അലച്ചിൽ, മനഃപ്രയാസം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. സുഹൃത്തുക്കൾ വാക്കുപാലിക്കാതിരിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. അനുകൂലസന്ദേശങ്ങൾ ലഭിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, പരീക്ഷാവിജയം, അവിചാരിത ധനയോഗം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ഉപയോഗസാധനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, പാഴ്ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം, ധനനഷ്ടം, ധനതടസ്സം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. തിങ്കളാഴ്ച പ്രഭാതത്തില്‍ പത്തു മണി കഴിഞ്ഞാല്‍ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, ശത്രുശല്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവർ ഒത്തുകൂടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ബുധനാഴ്ച രാത്രി ഏഴു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. വേണ്ടപ്പെട്ടവർ അകലാം. നിരാശാജനകമായ പ്രതികരണങ്ങൾ ലഭിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

English Summary:

Weekly Professional Prediction by G. Jayachandraraj, 2024 February 25 to March 02

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com