മാർച്ച് മാസം നിങ്ങൾക്കെങ്ങനെ? നേട്ടങ്ങൾ ഈ നക്ഷത്രക്കാർക്ക്
Mail This Article
മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി: നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും. മാനസിക പ്രയാസങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. ചെറിയ തോതിലുള്ള ദേഹാരിഷ്ടതകൾ ഉണ്ടാകും. വിനോദത്തിനായി കൂടുതൽ പണം ചെലവഴിക്കരുത്.
ഭരണി: സാമ്പത്തിക ഇടപാടിൽ പിഴവുകൾ വരാതെ നോക്കണം. സുഹൃദ് ബന്ധം മെച്ചപ്പെടുമെങ്കിലും അവരിൽ നിന്ന് ചില ദോഷാനുഭവങ്ങൾ സംഭവിക്കാം. അഗ്നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. സർക്കാർ ജോലിക്കാർ വളരെ ശ്രദ്ധാലുക്കൾ ആയിരിക്കണം.
കാർത്തിക: സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവം ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും. ലഘുവായ കാര്യവിഘ്നങ്ങൾ ഈശ്വര പ്രാർഥനയാൽ മാറി കിട്ടും.
രോഹിണി: എല്ലാരംഗത്തും പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട അനുഭവം ഉണ്ടാകും. ടെസ്റ്റുകളുടെ വിജയവും ജോലി ലഭ്യതയ്ക്കുള്ള അവസരവും കൈവരും. ഗൃഹനിർമാണം തടസ്സമില്ലാതെ നടക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ നിന്നോ ഊഹകച്ചവടങ്ങളിൽ നിന്നോ ധനലാഭം കാണുന്നുണ്ട്.
മകയിരം: ഇഷ്ടകാര്യ സിദ്ധിക്കിടയുണ്ട്. വ്യവസായികൾക്കും കച്ചവടക്കാർക്കും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ആലോചനകൾ ഉടലെടുക്കുകയും അത് ശുഭമായി പര്യവസാനിക്കുകയും ചെയ്യും. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും. ഭവന നിർമാണം, വാഹനം മാറ്റി വാങ്ങൽ എന്നിവ നടക്കും.
തിരുവാതിര: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിന് സാധ്യത ഉണ്ട്. വിദ്യാർഥികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വരാധീനത്താൽ പുന:പരീക്ഷയിൽ വിജയം ഉണ്ടാകും. നേത്രരോഗങ്ങൾ ശല്യം ചെയ്തേക്കാം.
പുണർതം: വായ്പ കുടിശ്ശിക തീർക്കാൻ മാർഗമുണ്ടാകും. കർമരംഗത്ത് വാശിയോടുള്ള പ്രവർത്തന ശൈലി തുടരും. കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം ദമ്പതികൾക്ക് വിട്ടു വീഴ്ചാ മനോഭാവം നിർബന്ധമായും വേണ്ടി വരും. കഴിവിനപ്പുറം പണം ചെലവാക്കി കുഴപ്പങ്ങളിൽ ചെന്നു ചാടരുത്.
പൂയം: അശുഭചിന്തകൾ ശക്തമാകുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകും. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ അഭിപ്രായം പറയുന്നത് തിരിച്ചടിയാകും. സമയം വെറുതെ കളയരുത്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം
ആയില്യം: കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വാഹന ഉപയോഗം സൂക്ഷ്മതയോടു കൂടി വേണം. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വസ്തു സംബന്ധമായ ഇടപാടിൽ കാലതാമസം കാണുന്നു. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ മാതാപിതാക്കളുടെ വാക്കുകൾ ഉപകരിക്കും
മകം: സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് ചെറിയ തടസ്സമോ താമസമോ വരാം. ബന്ധുക്കൾ വഴി മനഃസ്താപം, വ്യഥ, സഞ്ചാരം, പാഴ്ചെലവ് എന്നിവ ഉണ്ടാകാം. സ്വന്തമായ തീരുമാനങ്ങൾ മറ്റുള്ളവരുടെ നിസഹകരണത്തിനും അധികാരികളുടെ പ്രീതിക്കും ഇടയാക്കാം.
പൂരം: തൊഴിൽപരമായി ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. അലസത കർമരംഗത്തെയും മറ്റു കാര്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ദാമ്പത്യ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുക. വ്യവസായം നവീകരിക്കാൻ മുതിർന്നവരുടെ നിർദേശം തേടുക. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഗുണാനുഭവങ്ങൾ ഉണ്ടാകും.
ഉത്രം: പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. അപവാദ പ്രചരണങ്ങൾ മനസ്സിനെ വേദനിപ്പിക്കും ബന്ധുക്കൾ ശത്രുക്കളായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യാത്രാ വേളയിൽ ധനനഷ്ടം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അത്തം: കർമരംഗത്ത് ഉയർച്ചയും ധനലാഭവും മേലധികാരികളുടെ പ്രീതിയും ലഭിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കലാകാരൻമാർക്ക് സമയം അനുകൂലം. ഉന്നത വ്യക്തിയുമായി ദൃഢമായ ബന്ധം ഉണ്ടാകും. പിതാവിന്റെ സ്വത്ത് അനുഭവയോഗമാകും.
ചിത്തിര: ആർഭാടങ്ങൾ ഒഴിവാക്കണം. അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയും. അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കും. അലസത വെടിയണം. തൊഴിൽ മേഖലയിൽ തടസ്സങ്ങളുണ്ടാക്കുവാൻ ശത്രുക്കൾ ശ്രമിക്കും
ചോതി: ക്ലേശകരമായ വിഷയങ്ങളാണെങ്കിലും വേണ്ട വിധത്തിൽ നിറവേറ്റുവാൻ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടിവരും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധിക്കണം.
വിശാഖം: അഹങ്കാരം പലവിധ ദോഷങ്ങളും ഉണ്ടാക്കും. ആത്മപ്രശംസ ഒഴിവാക്കണം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണം. മാതാപിതാക്കളുടെ വിരോധം സമ്പാദിക്കാനിടയുള്ളതിനാൽ സൂക്ഷിക്കുക.
അനിഴം: സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം. സഹപ്രവർത്തകരുമായി നീരസത്തിനിടയുണ്ട്. അകന്നു നിന്നവർ അടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. യാത്രാവേളകൾ കൂടുതൽ കരുതലോടുകൂടിയാവണം.
തൃക്കേട്ട: മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. ജീവിത വിജയത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കും. സ്വന്തം പരിശ്രമം മൂലം നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. അരുതാത്ത വാഗ്ദാനങ്ങളുടെ പേരിൽ സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും. ഭഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മൂലം: ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ബന്ധുജനങ്ങളുടെ സഹായമുണ്ടെങ്കിലും അത്യാവശ്യ സമയങ്ങളിൽ അത് ഉപകരിക്കാൻ കഴിഞ്ഞെന്നു വരില്ല. അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നത് മൂലം ധനനഷ്ടമാണ് ഫലം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
പൂരാടം: ജീവിത സൗഖ്യത്തിന് ചെറിയ ഉലച്ചിൽ തട്ടും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരേയും സഹായിക്കും. ചെലവ് അധികരിക്കും. സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം. സുഹൃത്തുക്കൾക്ക് വേണ്ടി ത്യാഗം സഹിക്കും.
ഉത്രാടം: വരവും ചെലവും തമ്മിൽ യോജിച്ചു പോകുന്നതിൽ നന്നെ പ്രയാസപ്പെടും. സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കുവാനുള്ള ശ്രമത്തിൽ മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ചതിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം. വീഴ്ച, ചതവ് ഇവ വരാതെ നോക്കുക.
തിരുവോണം: ധനലാഭം, രോഗങ്ങളിൽ നിന്ന് മുക്തി എന്നിവ അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മാറി കിട്ടും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. സന്താനങ്ങൾ മൂലം സന്തോഷവും ധനലാഭവും പ്രതീക്ഷിക്കാം.
അവിട്ടം: ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വരും. യാത്രകൾ കഴിവതും കുറക്കുക. ശത്രുഭേദമന്യേ എല്ലാരേയും കണ്ണടച്ച് വിശ്വസിക്കരുത്. ഓഹരി ഇടപാടുകൾ സൂക്ഷിച്ചു ചെയ്യണം. ആലോചന ഇല്ലാത്ത സംഭാഷണങ്ങളും എടുത്തു ചാട്ടങ്ങളും വേണ്ട.
ചതയം: അത്യധ്വാനം കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകുവാൻ ശ്രമിക്കുന്നതാണ്. എന്ത് പ്രശ്നങ്ങളിൽ അകപ്പെട്ടാലും പരിഹാര മാർഗങ്ങൾ കണ്ടുപിടിച്ച് അതിൽ നിന്ന് രക്ഷ നേടും. സന്താനങ്ങളുടെ ഭാവി ഭദ്രമാക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്.
പൂരൂരുട്ടാതി: മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാക്കരുത്. യാത്രാവേളയിൽ ധനനഷ്ട സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടിവരും.
ഉത്തൃട്ടാതി: സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കുന്നതാണ്. വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും.
രേവതി: അനാവശ്യമായ അഭിപ്രായങ്ങൾ ഗൃഹാന്തരീക്ഷത്തെ ദോഷകരമാക്കും. അറിഞ്ഞു കൊണ്ട് വൻ ബാധ്യതകളിൽ ചെന്ന് ചാടരുത്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിപത്തുകളിലും ചെന്നു ചാടും. സ്വജനങ്ങളിൽ നിന്ന് വിപരീത പ്രതികരണങ്ങൾ വന്നു ചേരും.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോ: 9961442256