ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. സാമ്പത്തിക നില ഭദ്രമായി തുടരും. പൊതുവേ എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. സൈനിക രംഗത്തുള്ളവർക്ക് ബഹുമതികൾ ലഭിക്കാൻ ഇടയുണ്ട്. കുടുംബജീവിതം സമാധാനം നിറഞ്ഞതായിരിക്കും. വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): പങ്കാളിയുടെ സഹായം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. അലസത പൂർണമായി വിട്ടുമാറും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. ഉദ്യോഗാർഥികൾ പുതിയ ജോലിയിൽ പ്രവേശിക്കും.

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി): മക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ വർധിക്കും. ദൂരയാത്ര ചെയ്യും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. കാത്തിരുന്ന നിയമന ഉത്തരവ് എത്തിച്ചേരും. കലാ മത്സരങ്ങളിൽ ഉന്നത വിജയം നേടും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം): വിദ്യാർഥികൾ പഠനയാത്ര നടത്തും. വസ്തു സംബന്ധമായ വ്യവഹാരങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഭാഗ്യം അനുകൂലമായ കാലമായി അനുഭവപ്പെടും. മുൻകാല പ്രാബല്യത്തോടെ ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദീര്‍ഘനാളായി കാത്തിരുന്ന കാര്യങ്ങൾ നേടി എടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. തുടർ പഠനത്തിന് വിഘ്നങ്ങൾ നേരിടും. ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തു കൂടാൻ ഉള്ള അവസരം ഉണ്ടാകും. പ്രവർത്തനരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൊതുവേ ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും.

കന്നി (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പ്രതീക്ഷിക്കാതെ പണം വന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മാസ അവസാനം കൂടുതൽ ഗുണകരമാകും.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. ഉദ്യോഗസ്ഥരിൽ നിന്നും സമ്മർദം ഉണ്ടാകും. എതിരാളികളുടെ ഉപദ്രവം ഉണ്ടാകാം. ഈശ്വരാധീനം കുറഞ്ഞ കാലമാണ് പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പിരിഞ്ഞു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിച്ചു ചേരും. അലസത ഒഴിവാക്കി മുന്നോട്ടു പോകാൻ ശ്രമിക്കുക. ചെറിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പൊതുവേ ദൈവാധീനം ഉള്ളതിനാൽ ആഗ്രഹിക്കുന്ന പോലെ പലതും നേടിയെടുക്കാൻ സാധിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. പല പ്രശ്‌നങ്ങൾക്കും സ്വയം പരിഹാരം കണ്ടെത്തും. ബിസിനസിൽ മെച്ചപ്പെടും. ആരോഗ്യ സ്ഥിതി തൃപ്തികരമായിരിക്കും. മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. കുടുംബജീവിതം ഊഷ്മളമാകും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ജോലിക്ക് തടസ്സം നേരിടാം. കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. സാമ്പത്തിക സ്ഥിതി കുറച്ച് മോശമാകാം. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കലാരംഗത്ത് ശോഭിക്കാൻ കഴിയും. നിക്ഷേപങ്ങൾ കരുതലോടെ നടത്താൻ ശ്രദ്ധിക്കുക. വിവാഹ ആലോചനയിൽ തീരുമാനമാകും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): പൊതുവേ ഗുണകരമായ മാസമാണിത്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. ആരോഗ്യം മികച്ചതായിരിക്കും. വരുമാനം വർധിക്കും. ആഗ്രഹിച്ച ചിലത് നേടാനാകും. പുതിയ ചുമതലകൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. വിദ്യാർഥികൾ തെറ്റായ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം): കുടുംബാംഗങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ചിലപ്പോൾ അമിത ആത്മവിശ്വാസം നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാരണമാകാം. പുണ്യ കർമങ്ങളിൽ പങ്കുചേരും. കടം കൊടുത്ത പണം മടക്കി കിട്ടും. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കും. ഉല്ലാസയാത്ര ചെയ്യാൻ സാധിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി): പുതിയ വാഹനം വാങ്ങും. പല കാര്യങ്ങൾക്കായി ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാവാൻ ഇടയുണ്ട്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം നീണ്ടുപോകും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

July- Monthly Star Prediction by P B Rajesh:

ജൂലൈ മാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം - July- Monthly Star Prediction by P B Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com