ADVERTISEMENT

സ്വാഭാവിക റബർവില കേരളത്തിൽ തുടർച്ചയായ കയറ്റത്തിൽ‌. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടി ഉയർന്ന് കോട്ടയത്ത് വില 199 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. 200 രൂപയിലേക്ക് ഒറ്റ രൂപയുടെ അകലം മാത്രം.

ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ആഭ്യന്തരവില വീണ്ടും ഡബിൾ സെഞ്ചറിയിലേക്ക് എത്തുന്നത്. അതേസമയം, വ്യാപാരിവില ഇപ്പോഴും 191 രൂപയേയുള്ളൂ. മാത്രമല്ല, പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറഞ്ഞതും വിലവർധനയുടെ നേട്ടത്തിൽ നിന്ന് കർഷകരെ അകറ്റുകയാണ്.

ആഭ്യന്തര റബറും ബാങ്കോക്ക് റബറും തമ്മിലെ വിലയിലുള്ള അന്തരവും കുറഞ്ഞു. ബാങ്കോക്കിൽ ആർഎസ്എസ്-4ന് വില 205 രൂപയാണ്. ആറു രൂപയുടെ മാത്രം വ്യത്യാസം. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടരുന്നു.

കുരുമുളക് അൺഗാർബിൾഡ് വില 300 രൂപ കൂടി വർധിച്ച് 63,500 രൂപയിലെത്തി. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Commodity News - Rubber prices surge in Kerala, narrowing the gap with Bangkok prices. Black pepper prices also witness a significant jump, while coconut oil remains stable.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com