ADVERTISEMENT

കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,130 രൂപയായി. 120 രൂപ വർധിച്ച് പവൻവില 57,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയർന്ന് 5,885 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 98 രൂപ.

Image : Shutterstock AI
Image : Shutterstock AI

ഔൺസിന് 2,628 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില പിന്നീട് 2,649 ഡോളറിലേക്ക് ഉയർന്നത് കേരളത്തിലും വില വർധിക്കാനിടയാക്കി. ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തിയായ യുഎസിലെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഈവാരം പുറത്തുവരും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഇനിയുള്ള പണനയത്തെ സ്വാധീനിക്കാവുന്ന കണക്കാണിത്. പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ നിയന്ത്രണലക്ഷ്യമായ രണ്ട് ശതമാനത്തിനടുത്ത് തന്നെ തുടരുമെന്നും അടിസ്ഥാന പലിശനിരക്ക് ഈമാസവും കുറയ്ക്കുമെന്നുമാണ് പ്രതീക്ഷകൾ.

പലിശഭാരത്തിൽ 0.25% കുറവുണ്ടാകുമെന്ന് കരുതുന്നവർ 85.1 ശതമാനമാണ്. മറ്റുള്ളവർ പലിശയി മാറ്റമുണ്ടാകില്ലെന്നും പ്രതീക്ഷിക്കുന്നു. പലിശ കുറഞ്ഞാൽ സ്വർണവില ഉയരും. കാരണം, പലിശയിളവിന് ആനുപാതികമായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശയും കുറയും. മാത്രമല്ല, ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) താഴും. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങളിലേക്ക് നിക്ഷേപം മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഫലത്തിൽ സ്വർണവില ഉയരും.

Represemtative Image. Image Credit: NetPhotographer/Shutterstock.com
Represemtative Image. Image Credit: NetPhotographer/Shutterstock.com

ഇതിനെല്ലാം പുറമേ, സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ മൂലം മധ്യേഷ്യ വീണ്ടും കലുഷിതമാകുന്നതും സ്വർണത്തിനാണ് നേട്ടം. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ആഭ്യന്തര സമ്പദ്‍വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണ നിക്ഷേപ പദ്ധതികൾക്ക് സ്വീകാര്യത കൂടും. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ‌ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും സ്വർണവില കൂടാനിടയാക്കുകയാണ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: www.manoramaonline.com/business

English Summary:

Kerala Gold Price - Gold Prices Edge Up in Kerala, Sovereign Gold Coin Crosses ₹57,000 Mark: Gold prices in Kerala saw a slight increase today, with sovereign gold coins crossing ₹57,000. Find out how global factors like US interest rates and inflation could impact gold prices in the coming days.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com