2000 കിലോമീറ്റര്‍ വേഗത്തില്‍ വാതകക്കാറ്റ് വീശുന്ന, തണുത്തുറഞ്ഞ നീലഗോളം
Mail This Article
അടുത്തകാലത്തൊന്നും അവിടെ ചെന്നെത്താമെന്ന് ആരും കരുതണ്ട, അതിനുള്ള പ്രധാന കാരണം കാലാവസ്ഥയും ദൂരവും തന്നെയാണ്. മണിക്കൂറില്‍ 2000 കിലോമീറ്റര്‍ വേഗത്തില്‍ ഹൈഡ്രജന്‍, ഹീലിയം, മീഥെയ്ന്‍ എന്നീ വാതകങ്ങളുടെ കാറ്റ് വീശുന്നുന്ന ഇവിടം ഒരു നീലഗോളം പോലെ മനോഹരമാണ്. പറഞ്ഞു വരുന്നത് സൗരയൂഥത്തിലെ ഏറ്റവും വിദൂര ഗ്രഹമായ നെപ്ട്യൂണിനെ പറ്റിയാണ്. റോമാക്കാരുടെ സമുദ്ര ദേവനാണ് നെപ്ട്യൂണ്‍.
സൂര്യനില്‍ നിന്ന് 400 കോടി കിലോമീറ്റര്‍ അകലെയായാണ് ഈ ഗ്രഹാം സ്ഥാനം പിടിച്ചിരിക്കുന്നത്. സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാന്‍ ഏകദേശം 8 മിനിറ്റും 20 സെക്കന്‍ഡും എടുക്കുമെങ്കില്‍ നെപ്ട്യൂണില്‍ അതിനു വേണ്ടത് നാല് മണിക്കൂറാണ്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എത്ര ദൂരെയായാണ് ഈ ഗ്രഹം സൗരയൂഥത്തിൽ നിലകൊള്ളുന്നത്. സ്വന്തം അച്ചുതണ്ടില്‍ ചരിഞ്ഞ് സ്ഥിതി ചെയ്യുന്ന നെപ്ട്യൂണിൽ ഭൂമിക്ക് സമാനമായ ഋതുക്കള്‍ അനുഭവപ്പെടാറുണ്ട്. ഒരു തവണ ഭ്രമണപഥം പൂര്‍ത്തിയാക്കാന്‍ വേണ്ടത് ഏകദേശം 165 ഭൗമവര്‍ഷങ്ങളാണ്. അതായത് ഏകദേശം 40 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ഓരോ ഋതുക്കളും എന്ന് സാരം.
വാതകങ്ങളാൽ നിറഞ്ഞ ഒരു ഗ്രഹമാണ് നെപ്ട്യൂൺ. മണിക്കൂറില്‍ 2000 കിലോമീറ്റര്‍ വേഗത്തില്‍ ഹൈഡ്രജ-ന്‍, ഹീലിയം, മീഥെയ്ന്‍ എന്നീ വാതകങ്ങളുടെ കാറ്റ് ഇവിടെ സ്ഥിരം വീശിക്കൊണ്ടിരിക്കുന്നു. നീലനിറത്തിൽ ഈ ഗ്രഹം കാണപ്പെടാനുള്ള കാരണവും ഇത് തന്നെയാണ്.
1612 ഡിസംബർ – 1613 ജനുവരി കാലഘട്ടത്തിലാണ് ആകാശ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഗലീലിയോ ഗലീലി നീലഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അദ്ദേഹത്തെ കുറിപ്പുകളിൽ വ്യത്യസ്തമായി കാണപ്പെട്ട നീല നക്ഷത്രത്തെപ്പറ്റിയുള്ള വിവരണം ശ്രദ്ധേയമാണ്.
1795 മെയ് 8, 10 തീയതികളിലായി ഫ്രഞ്ച് ആകാശനിരീക്ഷണാലയത്തിൽ, ജെറോം ലലാനിന്റെ സംഘം ഈ നക്ഷത്രത്തെ കണ്ടെത്തി സ്ഥിരീകരിച്ചു. ജൂലൈ 14, 1830 നു ജോൺ ഹെർഷെൽ എന്ന വാനനിരീക്ഷകനും ഇത്തരമൊരു ഗ്രഹത്തിന്റെ സാന്നിധ്യം കണ്ടെത്തി. എന്നാൽ പിന്നെയും ഏറെ നാളുകൾക്ക് ശേഷമാണ് അതൊരു ഗ്രഹമാണെന്നു കണ്ടെത്തിയത്.1846 സപ്റ്റംബര്‍ 23 ന് ഉംബ്രാന്‍ ലെ വെരിയര്‍, ജോണ്‍ കൗച്ച് ആഡംസ്, ജോ ഹാന്‍ കാലെ എന്നീ ശാസ്ത്രജ-്ഞര്‍ സൗരയൂഥത്തിന്‍റെ ഏറ്റവും അകലെയുള്ള വഴിത്താരയില്‍ ഒരു നീല ഗ്രഹം കണ്ടെത്തി.
തണുത്തുറഞ്ഞു കിടക്കുന്ന ശനിയ്ക്കുള്ളതുപോലെ നെപ്ട്യൂണിന് ചുറ്റും നേര്‍ത്തിരുണ്ട വലയങ്ങളുണ്ട്. 1945 അഗസ്റ്റ് 25 ന് വോയേജര്‍2 എന്ന ഉപഗ്രഹമാണ് നെപ്ട്യൂണിനെ കുറിച്ച് ആധികാരികമായ വിവരങ്ങൾ നൽകിയത്. നെപ്ട്യൂൺ വാതകത്തൽ നിറഞ്ഞിരിക്കുന്ന ഗ്രഹമായതിനാൽ തന്നെ കല്ലും മണ്ണും വെള്ളവുമൊന്നും ഈ ഗ്രഹത്തിൽ അധികമായില്ല എന്ന് വ്യക്തമാണ്.
അന്തരീക്ഷ ഊഷ്മാവില്‍ ഗണ്യമായ ഇടിവാണ് ഇവിടെ ഉണ്ടാകുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2003-നും 2018-നും ഇടയില്‍, നെപ്ട്യൂണിന്റെ ഉപരിതലത്തിലെ സ്ട്രാറ്റോസ്ഫിയറില്‍, ശരാശരി താപനില ഏകദേശം 8 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞതായികണ്ടെത്തിയിരുന്നു.