ADVERTISEMENT

ആകാശത്ത് ദൃശ്യമായ പ്രശസ്ത താരസമൂഹങ്ങളിലൊന്നാണ് കാൻസർ. ഏകദേശം അഞ്ഞൂറിലധികം നക്ഷത്രങ്ങൾ ഈ താരസമൂഹത്തിലുണ്ട്. ഈ നക്ഷത്രക്കൂട്ടത്തിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളിലൊന്നാണ് wocs 9005. നക്ഷത്രപ്പിശാചെന്നും ഈ നക്ഷത്രം അറിയപ്പെടുന്നു. തൊട്ടടുത്തുള്ള ഒരു നക്ഷത്രത്തിൽ നിന്ന് പദാർഥങ്ങൾ വലിച്ചെടുക്കുകയാണ് ഈ നക്ഷത്രം ചെയ്യുന്നത്. ഈ നക്ഷത്രത്തിന്റെ കണ്ടെത്തലും മറ്റു വിവരങ്ങളും ആസ്‌ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സ് എന്ന ജേണലിൽ ഉടൻ പസിദ്ധീകരിക്കും. ദ്വന്ദ സംവിധാനത്തിൽ നക്ഷത്രങ്ങൾ എങ്ങനെ പിണ്ഡം കൈമാറുമെന്നുള്ളതിന്റെ കൗതുക വിവരങ്ങൾ ഈ പഠനം വഴി ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇന്ത്യൻ ശാസ്ത്രജ്ഞരാണ് പഠനത്തിനു പിന്നിൽ.

ആസ്‌ട്രോസാറ്റ് ദൗത്യത്തിലെ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ് ഉപയോഗിച്ചാണ് ഈ നക്ഷത്രത്തെക്കുറിച്ചുള്ള കൂടുതൽ പഠനം ശാസ്ത്രജ്ഞർ നടത്തിയത്. ഐസർ ബെറാംപുരിലായിരുന്നു പഠനം. ഈ നക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ ഭാരമേറിയ ലോഹങ്ങളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് തൊട്ടടുത്തുള്ള കംപാനിയൻ നക്ഷത്രത്തിൽ നിന്നു വന്നതാണെന്ന് ഗവേഷകർ പറയുന്നു. നിലവിൽ വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ അവസ്ഥയിലാണ് ഈ തൊട്ടടുത്തുള്ള നക്ഷത്രം.

രാശിചക്രത്തിലെ 12 രാശികളിലൊന്നാണ് കാൻസർ താരസമൂഹം. പൊതുവെ തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ താരസമൂഹത്തിൽ ഉള്ളത്. മധ്യതോതിൽ വലുപ്പമുള്ള താരാഗണമാണ് കാൻസർ. ബീറ്റ കാൻക്രി എന്ന നക്ഷത്രമാണ് കാൻസർ താരസമൂഹത്തിൽ ഏറ്റവും തിളക്കമേറിയത്.

English Summary:

Stellar Vampire" Discovered Devouring Companion Star in Cancer Constellation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com