ADVERTISEMENT

മഴക്കാടുകൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ടാകും, തകർത്ത പെയ്യുന്ന മഴയിൽ നനഞ്ഞൊട്ടി നിലക്കുന്ന ഇടതൂർന്ന ഇലകളുള്ള മരങ്ങളുമായി ശാന്തമീ നിൽക്കുന്നൊരു കാട്. സങ്കൽപ്പത്തിന് യാതൊരു മാറ്റവും ആവശ്യമില്ല. മഴപെയ്ത്തുകൊണ്ട് സമ്പന്നമായ ഇടങ്ങളാണ് മഴക്കാടുകൾ. സാധാരണ വനങ്ങളെ അപേക്ഷിച്ച് ഒരു ചതുരശ്ര മീറ്ററിന് മഴയുടെ അളവ് വളരെ കൂടുതലാണ്. ഒരു വർഷത്തിൽ 1750 മി.മീ.-ൽ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം. സീസണുകളുടെ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ, എല്ലാക്കാലത്തും ഉയർന്ന തോതിൽ മഴ ലഭിക്കുന്ന ഈ വനപ്രദേശത്തിന് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഉള്ള പങ്ക് വളരെ വലുതാണ്.

ഭൂമിയുടെ ഉപരിതലത്തിന്റെ 14% മഴക്കാടുകളായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം, മനുഷ്യന്റെ കാട് കയറ്റം എന്നിവ മൂലം ഇപ്പോൾ 6% മാത്രമേ ഉള്ളൂ. മഴക്കാടുകൾ ഇല്ലാതാകുന്നത് സസ്യ- ജീവജാലങ്ങളുടെ വൈവിധ്യത്തെയും ബാധിച്ചിട്ടുണ്ട്. പക്ഷികൾ, പാമ്പുകൾ, പ്രാണികൾ, ജാഗ്വറുകൾ, കൂഗർ,ആമകൾ, തവളകൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന മൃഗങ്ങൾ മഴക്കാടുകളിലുണ്ട്. മഴക്കാടുകളിൽ ഇനിയും കണ്ടെത്താനായിട്ടില്ലാത്ത ദശലക്ഷക്കണക്കിന് സസ്യ-പ്രാണി ഇനങ്ങളുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മാത്രമല്ല, ഔഷധമൂല്യമുള്ള സസ്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ് മഴക്കാടുകൾ. പ്രകൃതിദത്ത ഔഷധങ്ങളിൽ 25 ശതമാനത്തിലധികം മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ട്.

Archaeologists find vast network of Amazon villages laid out like the cosmos

മഴക്കാടുകൾ കാണപ്പെടുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കി മിതശീതോഷ്ണ, ഉഷ്ണമേഖലാ എന്നിങ്ങനെ രണ്ടു തരം മഴക്കാടുകളുണ്ട്. മിതശീതോഷ്ണ മഴക്കാടുകൾ ഉഷ്ണമേഖലകൾക്കും ധ്രുവവൃത്തങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറൻ വടക്കേ അമേരിക്ക, തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലായി കാണപ്പെടുന്നു. നിരവധി ഗോത്രങ്ങളുടെ ആവാസസ്ഥാനം കൂടിയാണ് മഴക്കാടുകൾ. മധ്യ ആഫ്രിക്ക, ബ്രസീൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ഗോത്രങ്ങൾ മഴക്കാടുകളിൽ സജീവമാണ്.

Aerial view of the Aguarico river, in the Amazon region of Lagartococha, Peru, on January 12, 2023. - They call themselves "the multicolored people" or Siekopai after the eye-catching traditional body paint and adornments they used to wear in their ancestral home in the heart of the Amazon rainforest. Now, the Amazonian Siekopai people, displaced by decades of war and commercial and cultural intrusions, live scattered between villages straddling the Ecuador-Peru border. Teetering on the brink of cultural extinction, Siekopai leaders say it is a matter of survival to reclaim their ancestral land -- still largely untouched in the remote heart of the Amazon. (Photo by Pedro PARDO / AFP)
Aguarico River. Photo Credit : Pedro Pardo / AFP

ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടാണ് ആമസോൺ മഴക്കാടുകൾ. ഭൂമിയുടെ കേന്ദ്രനാഡീവ്യൂഹങ്ങളാണ് മഴക്കാടുകളെന്നു പറയാം. ലോകത്തിലെ ഭൗമ ജൈവവൈവിധ്യത്തിന്റെ 80 ശതമാനവും കാണപ്പെടുന്നത് ഉഷ്ണമേഖലാ മഴക്കാടുകളിലാണ്. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ആവാസവ്യവസ്ഥയാണ് മഴക്കാടുകളെന്ന് പറയാം. 70 ദശലക്ഷം വർഷമെങ്കിലും ആയുസുള്ള മഴക്കാടുകൾ നശിക്കുമ്പോൾ ഇല്ലാതാകുന്നത് ഭൂമിയുടെ ജൈവസമ്പത്താണ്.

Image Credit: Gustavo Frazao/ Shutterstock
Image Credit: Gustavo Frazao/ Shutterstock

ശൈത്യപ്രദേശമായ ആർട്ടിക്ക് - അന്റാർട്ടിക്ക് പ്രദേശങ്ങളൊഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും മഴക്കാടുകളുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളിൽ 30 ദശലക്ഷത്തോളം സസ്യജന്തുജാലങ്ങൾ ഉണ്ടെന്നാണ് കാണാക്കപ്പെടുന്നത്. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് സൂര്യനാണ്. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടം, ആഫ്രിക്കയിലെ കോംഗോ നദീതടം, ഏഷ്യയുടെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ മിതോഷ്ണമേഖല മഴക്കാടുകൾ കാണപ്പെടുന്നു.

English Summary:

Vanishing Rainforests: The Shocking Truth About Their Rapid Decline,  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com