ADVERTISEMENT

ലോകത്തിലെ ആദ്യ തീതുപ്പും നായ. പേടിക്കേണ്ട ഒരു റോബട്ടാണ് സംഭവം. യുഎസിലെ ഒഹായോയിലുള്ള ഒരു കമ്പനിയാണ് തെർമൊനേറർ എന്നു പേരുള്ള റോബട്ടിനെ വിപണിയിലിറക്കിയത്. 9420 യുഎസ് ഡോളറാണ് വില (ഏകദേശം എട്ടുലക്ഷം രൂപയോളം മൂല്യം). പൊതുജനങ്ങൾക്ക് ഈ നായയെ വാങ്ങിക്കാൻ അനുമതിയുണ്ട്. ഫ്ലെയിംത്രോവർ എന്ന ഒരു ഉപകരണമാണ് ഇതിന്റെ പ്രധാനഭാഗം. പെട്രോളും ഡീസലും ചേർന്നതാണ് ഇന്ധനം. റിമോട്ട് കൊണ്ട് വിദൂരത്തു നിന്ന് ഈ നായയെ പ്രവർത്തിപ്പിക്കാൻ കഴിയും. ലേസർ സെൻസറുകളും ഈ റോബട്ടിലുണ്ട്. പൂർണമായും ഓട്ടമാറ്റിക് ആയ രീതിയിലുള്ള പ്രവർത്തനം തൽക്കാലം ഇതിലില്ല. 9 മീറ്റർ വരെ നീളത്തിൽ തീനാളം തെറിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ടെർമിനേറ്ററുമായി സാമ്യമുള്ള പേരാണ് തെർമൊനേറ്ററിനുള്ളതെങ്കിലും ഇതിന്റെ ഉദ്ദേശം നന്മയാണെന്ന് കമ്പനി പറയുന്നു. വന്യജീവി നിയന്ത്രണവും സംരക്ഷണവും, കാർഷിക മാനേജ്മെന്റ്, ഐസ് നീക്കൽ, വിനോദപരിപാടികൾ തുടങ്ങിയവ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഫ്ലെയിംത്രോവറുകൾ ചിലർ ആയുധമായി ഉപയോഗിക്കാറുണ്ടെങ്കിലും യുഎസിൽ മേരിലാൻഡും കലിഫോർണിയയും ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഇത് നിയമവിധേയമാണ്. ഇലോൺ മസ്കിന്റെ ബോറിങ് കമ്പനി ബ്ലോ ടോർച് എന്ന പേരിൽ ഫ്ലെയിം ത്രോവറുകൾ ഇടയ്ക്ക് വിപണിയിലിറക്കിയിരുന്നു. ഇരുപതിനായിരത്തിലേറെ ഇത്തരം ഉപകരണങ്ങൾ പുരത്തിറക്കിയിരുന്നു.

English Summary:

Ohio Company Launches Fire-Breathing Robot Dog Thermonorer at USD 9420

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com