ADVERTISEMENT

ചെന്നൈ ∙ മകരവിളക്ക്, പൊങ്കൽ അവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സ്പെഷൽ ട്രെയിൻ സർവീസ്.

തിരുവനന്തപുരം സെൻട്രൽ –ചെന്നൈ സെൻ‍ട്രൽ  സ്പെഷൽ (06058) 
15നു പുലർച്ചെ 4.25നു തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് രാത്രി 11ന് ചെന്നൈയിലെത്തും. മടക്ക സർവീസ് (06059) 16ന് പുലർച്ചെ 1ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട് രാത്രി 8നു തിരുവനന്തപുരത്തെത്തും. 2 സെക്കൻഡ് എസി, 3 തേഡ് എസി, 3 തേഡ് എസി ഇക്കോണമി, 6 സ്ലീപ്പർ ക്ലാസ്,

2 ജനറൽ എന്നീ കോച്ചുകളുണ്ടാകും. കേരളത്തിൽ വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ചെന്നൈക്കു സമീപം പെരമ്പൂരിലും ട്രെയിൻ നിർത്തും.

എറണാകുളം ജംക്‌ഷൻ–ചെന്നൈ സെൻട്രൽ സ്പെഷൽ (06046) ‌
16നു വൈകിട്ട് 6.45ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് 17നു രാവിലെ 8.30നു ചെന്നൈയിലെത്തും. ചെന്നൈ–എറണാകുളം ട്രെയിൻ (06047) 17നു രാവിലെ 10.30നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് രാത്രി 11ന് എറണാകുളത്തെത്തും.

2 സെക്കൻഡ് എസി, 5 തേഡ് എസി, 10 സ്ലീപ്പർ ക്ലാസ്, 3 ജനറൽ എന്നീ കോച്ചുകളുണ്ടാകും. കേരളത്തിൽ എറണാകുളം ജംക്‌ഷൻ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും ചെന്നൈക്കു സമീപം പെരമ്പൂരിലും സ്റ്റോപ്പുണ്ട്.

English Summary:

Special trains connect Thiruvananthapuram and Ernakulam to Chennai for the Makaravilakku and Pongal festivals. Southern Railway has announced the schedules and coach details for these additional services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT