ADVERTISEMENT

വിദേശവാണിജ്യ രംഗത്തെ പരിശീലന ഗവേഷണങ്ങൾക്കു കീർത്തികേട്ട സ്‌ഥാപനമാണ് ന്യൂഡൽഹി ആസ്ഥാനമായ ഐഐഎഫ്‌ടി – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്. ഫോൺ: 011–39147213, admission@iift.edu;വെബ്: www.iift.ac.in. കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന, 60 വർഷത്തെ സേവനപാരമ്പര്യമുള്ള ഈ കൽപിത സർവകലാശാല പ്രശസ്ത വിദേശ സർവകലാശാലകളുമായി ചേർന്നുള്ള പഠനങ്ങളും നടത്തുന്നു. ‍ഡൽഹിക്കു പുറമേ കൊൽക്കത്തയിലും കാക്കിനഡയിലും യൂണിറ്റുകളുണ്ട്.

ഡൽഹി, കൊൽക്കത്ത ക്യാംപസുകളിൽ നടത്തുന്ന ദ്വിവത്സര എംബിഎ പ്രോഗ്രാമുകളിൽ 2024–26 ലെ പ്രവേശനത്തിന് https://applyadmission.net/IIFT2024 എന്ന സൈറ്റിൽ ഡിസംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവാസികളുടെ അപേക്ഷ 2024 ജനുവരി 15 മുതൽ മാർച്ച് 15 വരെ സ്വീകരിക്കും.

∙ ഡൽഹി: 2 എംബിഎ പ്രോഗ്രാമുകൾ– ഇന്റർനാഷനൽ ബിസിനസ് 258 സീറ്റ്; ബിസിനസ് അനലിറ്റിക്സ് 60 സീറ്റ്

∙ കൊൽക്കത്ത: എംബിഎ ഇന്റർനാഷനൽ ബിസിനസ് മാത്രം  53 സീറ്റ്.

ഇന്റർനാഷനൽ ബിസിനസ് വിദ്യാർഥികൾ ക്യാംപസിൽ പാർക്കണം. യോഗ്യത നേടുന്നവർക്കെല്ലാം മികച്ച ജോലി കിട്ടുക പതിവാണ്.ഏതെങ്കിലുമൊരു പ്രോഗ്രാമിനോ രണ്ടിനും കൂടിയോ അപേക്ഷിക്കാം. അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 1500 രൂപ. എൻആർഐ 15,000 രൂപ.  

∙ പ്രവേശനയോഗ്യത

എ) ഇന്റർനാഷനൽ ബിസിനസ്: 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം. പട്ടിക, ഭിന്നശേഷിക്കാർക്ക് 45% മതി. ക്യാറ്റ് 2023 സ്കോറും മറ്റു ഘടകങ്ങളും പരിഗണിച്ച് പ്രാഥമിക സിലക്‌ഷൻ. തുടർന്ന് ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും.

ബി) ബിസിനസ് അനലിറ്റിക്സ് : മാത്തമാറ്റിക്സ് /സ്റ്റാറ്റിസ്റ്റിക്സ് അടങ്ങിയ ബിരുദം അഥവാ ഏതെങ്കിലും ബിടെക്, അഥവാ മാത്തമാറ്റിക്സ് അടങ്ങിയ (അപ്ലൈഡ് മാത്‌സ് പോരാ) പ്ലസ്ടു കഴിഞ്ഞുള്ള ബിരുദം വേണം. ബിരുദം ഏതായാലും 50% എങ്കിലും മാർക്ക് (5/10 ഗ്രേഡ് പോയിന്റ് ആവറേജ്) നിർബന്ധം. ക്യാറ്റ് 2023 / 2022 ജനുവരി ഒന്നിനു മുൻപല്ലാത്ത ജിമാറ്റ് സ്കോറും മറ്റു ചില ഘടകങ്ങളും നോക്കിയാണു സിലക്‌ഷൻ.

2024 ഒക്ടോബർ 31ന് അകം പരീക്ഷാഫലം അറിയിക്കാവുന്നവരെയും പരിഗണിക്കും. ഒരു പ്രോഗ്രാമിനും പ്രവേശനത്തിന് പ്രായപരിധിയില്ല. കേന്ദ്രമാനദണ്ഡപ്രകാരം സീറ്റ്‌ സംവരണമുണ്ട്.   കഴിഞ്ഞ ബാച്ചിലെ ഇന്റർനാഷനൽ ബിസിനസ് വിദ്യാർഥികളുടെ 2 വർഷത്തെ മൊത്തം ഫീസ് (ഹോസ്റ്റൽ ഭക്ഷണമുൾപ്പെടെ) ഡൽഹിയിൽ ഉദ്ദേശം 22 ലക്ഷം രൂപ. കൊൽക്കത്തയിൽ 21 ലക്ഷവും. ‍‍‍ഡൽഹി ബിസിനസ് അനലിറ്റിക്സ് വിദ്യാർഥികളുടെ ഫീസ് ഹോസ്റ്റൽ ചെലവു കൂടാതെ ഉദ്ദേശം 17 ലക്ഷമായിരുന്നു. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ട്യൂഷൻ ഫീയിൽ പകുതി ഇളവുണ്ട്.

 അപേക്ഷാരീതിയും എൻആർഐ / വിദേശ വിദ്യാർഥികൾക്കുള്ള വ്യവസ്ഥകളും അടക്കം പൂർണവിവരങ്ങൾക്ക് വെബ് സൈറ്റ് നോക്കാം. 

സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ 15 വരെ

കൺസൽറ്റിങ് കമ്പനികളിൽ പ്രവർത്തിക്കാനോ, അത്തരം കമ്പനികൾ തുടങ്ങാനോ താൽപര്യമുള്ളവർക്കുള്ള 12 മാസത്തെ ‘സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഇന്റർനാഷനൽ ബിസിനസ് കൺസൽറ്റൻസി’ പ്രവേശനത്തിനു നവംബർ 15 വരെ അപേക്ഷിക്കാം.

പഠനം മുഖ്യമായും വാരാന്ത്യങ്ങളിൽ ഓൺലൈനായിട്ടായിരിക്കും. കൊൽക്കത്ത ക്യാംപസിൽ മുഖാമുഖ ക്ലാസുകളുമുണ്ട്. 50% മാർക്കോടെ ബിരുദവും 3 വർഷത്തെ സേവനപരിചയവും വേണം. ഇതിനു പകരം നിർദിഷ്ട പ്രഫഷനൽ വിഷയങ്ങളൊന്നിൽ പിജി ബിരുദമായാലും മതി. ആകെ ഫീസ് 1,75,000 രൂപയും ജിഎസ്ടിയും. പൂർണവിവരങ്ങൾ സൈറ്റിലുണ്ട്.

Content Summary :

Apply Now for Admission to Renowned IIFT MBA Programs in Delhi and Kolkata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com