ADVERTISEMENT

ഡിസൈൻ പഠിക്കാൻ ആഗ്രഹവും വാസനയും ഉള്ളവർ ഏറെയുണ്ടെങ്കിലും ദേശീയതലത്തിൽപോലും സൗകര്യങ്ങൾ കുറവ്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ് കേരളത്തിലെ 4 വർഷ ഡിസൈൻ ബിരുദ പ്രോഗ്രാം. ഡിസൈനെന്നു കേൾക്കുമ്പോൾ അതു ഫാഷൻ ഡിസൈനെന്നു പലരും കരുതും. ഇതിനപ്പുറം നാം ഉപയോഗിക്കുന്ന ഏതു സാധനത്തിന്റെയും രൂപകല്പനയാണ് ബിഡിസ് പ്രോഗ്രാമിൽ പരിശീലിപ്പിക്കുന്നത്.

∙ സ്ഥാപനങ്ങൾ
(1) കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ചന്ദനത്തോപ്പ്, കൊല്ലം – 691014; ഫോൺ: 0474-2719193, info@ksid.ac.in, വെബ്: www.ksid.ac.in, സർക്കാർ നിയന്ത്രിത സ്വാശ്രയം, 30 സീറ്റ്
(2) ഡിസി സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, കിൻഫ്ര പാർക്ക്, കഴക്കൂട്ടം, തിരുവനന്തപുരം – 695585, ഫോൺ : 99461 01990, സ്വകാര്യ സ്വാശ്രയം, 30 സീറ്റ്
(3) കോളജ് ഓഫ് ആർക്കിടെക്ചർ, മുളയറ, തിരുവനന്തപുരം – 695543, സ്വകാര്യ സ്വാശ്രയം, 60 സീറ്റ്
(4) സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്, പാത്താമുട്ടം, കോട്ടയം –686532, സ്വകാര്യ സ്വാശ്രയം, ആകെ 90 സീറ്റ് : ബാച്‌ലർ ഓഫ് (i) ഡിസൈൻ 30, (ii) കമ്യൂണിക്കേഷൻ ഡിസൈൻ 30, (iii) ഇന്ററാക്‌ഷൻ ഡിസൈൻ 30.
(5) മെന്റർ അക്കാദമി ഫോർ ഡിസൈൻ, മൂവാറ്റുപുഴ – 686667, സ്വകാര്യ സ്വാശ്രയം 30 സീറ്റ്. ഇവയിൽ (3), (4) സ്ഥാപനങ്ങളിൽ പകുതി സീറ്റ് മാനേജ്മെന്റിന്.
യോഗ്യത: 45% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയങ്ങളെടുത്ത് 12 ജയിച്ചവർക്കാണ് പ്രവേശനം. സംവരണവിഭാഗക്കാർക്ക് 40% മതി. പ്രസക്ത ഡി–വോക് ആയാലും മതി.

∙ സിലക്‌ഷൻ
കേരള സർക്കാരിെല സ്വയംഭരണസ്ഥാപനമായ എൽബിഎസ് സെന്റർ നടത്തുന്ന‌ KS-DAT ലെ (കേരള സ്റ്റേറ്റ് ഡിസൈൻ & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) റാങ്ക് നോക്കിയാണ് സർക്കാർ സീറ്റുകളിലെ സിലക്‌ഷൻ. ഇതിൽ സർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്.
100–മിനിറ്റ് ടെസ്റ്റിൽ 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, 100 മാർക്: സോഷ്യൽ & ബേസിക് സയൻസസ് (10 ചോദ്യം, പത്താം ക്ലാസ് നിലവാരം), പൊതുവിജ്ഞാനം (20), ഇംഗ്ലിഷ് (20), ന്യൂമെറിക്കൽ എബിലിറ്റി & അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (20), ഡിസൈൻ അവെയർനെസ് (30) എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ വിഭജനം പഴയ പരീക്ഷയിലെ ചോദ്യക്കടലാസ് സൈറ്റിലുണ്ട്.
സർക്കാർ സീറ്റുകളിലേക്ക് എൽബിഎസ് സെന്റർ ഓപ്ഷൻസ് സ്വീകരിച്ച് സീറ്റുകൾ അലോട്ട് ചെയ്യും. ഇതിൽ കേരളസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്.
മാനേജ്മെന്റ് സീറ്റുകളിലേക്ക് അതതു മാനേജ്മെന്റുകൾക്ക് സ്വന്തമായി പ്രവേശനം നടത്താം. പക്ഷേ വിദ്യാർഥികൾക്ക് KS-DAT / NATA /UCEED / NID-DAT/NIFT അഥവാ സമാന ദേശീയപരീക്ഷയിലെ യോഗ്യതയും വേണം. വിവരങ്ങൾക്ക് www.nata.in /www.uceed.iitb.ac.in/www.nid.edu/www.nift.ac.in എന്നീ സൈറ്റുകൾ നോക്കാം.

∙ അപേക്ഷ
2024–25ലെ പ്രവേശനത്തിന് ഏപ്രിൽ 30 വരെ അപേക്ഷാഫീയടയ്ക്കാം. ഓൺലൈൻ അപേക്ഷ മേയ് ഒന്നു വരെ സ്വീകരിക്കും. വെബ് : www.lbscentre.kerala.gov.in. അപേക്ഷാഫീ 1200 രൂപ. പട്ടികവിഭാഗം 600 രൂപ. ട്യൂഷൻ‍ ഫീ സെമസ്റ്ററിന് 75,000 രൂപ. തുടക്കത്തിൽ 10,000 രൂപ കോഷൻ ഡിപ്പോസിറ്റായി അടയ്ക്കണം. അപേക്ഷാരീതിയടക്കം പൂർണവിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം. ഹെൽപ്‍ലൈൻ : 0471- 2324396.

English Summary:

Explore Kerala's Top Design Degree Programs Before May 1st Deadline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com