ADVERTISEMENT

നാലു വർഷത്തെ സൗജന്യ പരിശീലനത്തിനു ശേഷം കരസേനയിൽ എൻജിനീയറായി ലഫ്റ്റനന്റ് റാങ്കോടെ സ്ഥിര നിയമനം നേടാൻ അവിവാഹിതരായ ആൺകുട്ടികൾക്ക് അവസരം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 12–ാം ക്ലാസിൽ മൊത്തം 70% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. ജനനം 2005 ജൂലൈ 2 നു മുൻപോ, 2008 ജൂലൈ 1 നു ശേഷമോ ആകരുത്.

ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം. പരിശീലനം തീരുംവരെ വിവാഹം പാടില്ല. മികച്ച ആരോഗ്യം നിർബന്ധം. ആകെ 90 ഒഴിവ്; ഇതിനു മാറ്റം വരാം.10+2 ടെക്നിക്കൽ എൻട്രി സ്കീം വഴി സിലക്‌ഷൻ കിട്ടുന്നവർക്ക് 4 വർഷക്കാലം അടിസ്ഥാന മിലിറ്ററി പരിശീലനവും, എൻജിനീയറിങ് ബിരുദത്തിനുള്ള സാങ്കേതിക പഠനപരിശീലനവും ലഭിക്കും. കോഴ്സ് 2025 ജനുവരിയിൽ തുടങ്ങും.

12ലെ മാർക്ക് നോക്കി മികവുള്ളവരെ 5 ദിവസത്തെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ചിട്ടയോടെയുള്ള മെഡിക്കൽ പരിശോധനയ്ക്കും വിധേയരാകണം.പഠനത്തിനു യാതൊരു ഫീസും നൽകേണ്ട. താമസം, ഭക്ഷണം, ചികിത്സ മുതലായവയെല്ലാം സൗജന്യം. 3 വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്കു 56,100 രൂപ മാസ സ്റ്റൈപൻഡ് കിട്ടും.4 വർഷത്തെ വിജയകരമായ പരിശീലനത്തിനു ശേഷം ബിടെക് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷനും അതനുസരിച്ചുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പൂർണവിവരങ്ങൾക്ക് joinindianarmy.nic.in എന്ന വെബ്സൈറ്റിലെ Notification - TES (10+2)-52 ലിങ്ക്. ഓൺലൈൻ അപേക്ഷ 13ന് ഉച്ചയ്ക്കു 12 വരെ.

English Summary:

Free Army Engineering Degree: How Plus Two Students Can Secure a Lieutenant Rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com