ADVERTISEMENT

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധതിയിൽ വിവിധ പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂലൈ 20നകം അപേക്ഷിക്കണം.

തസ്തിക, യോഗ്യത:
∙സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം. ജേണലിസത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ തസ്തികയിലേക്ക് മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ പിആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷ പരിചയവും ഉണ്ടായിരിക്കണം.
∙കണ്ടന്റ് എഡിറ്റർ: പ്ലസ് ടു, വിഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം. ഒരാൾക്ക് ഒരു പാനലിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. 0471-2518637. വിശദമായ വിജ്ഞാപനത്തിന്: www.prd.kerala.gov.in

English Summary:

Exciting Job Openings in Prism Scheme for Mass Communication Graduates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com