ADVERTISEMENT

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ജനുവരി രണ്ട് മുതല്‍ ജീവനക്കാരെല്ലാം ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ 73 ശതമാനം പേരും ജോലി രാജി വയ്ക്കാനൊരുങ്ങുന്നതായി ബ്ലൈന്‍ഡ് എന്ന ജോബ് റിവ്യൂ സൈറ്റ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. കമ്പനിയിലെ 2585 ജീവനക്കാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. തിരികെ ഓഫിസിലെത്താനുള്ള നിര്‍ദ്ദേശത്തില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം പേരും അഭിപ്രായപ്പെട്ടു. പുതിയ നിര്‍ദ്ദേശം ലഭിച്ച ശേഷം തങ്ങള്‍ക്കറിയുന്ന ഒരു സഹപ്രവര്‍ത്തകനെങ്കിലും പുതിയ ജോലി തേടുന്നതായി അറിയാമെന്ന് 80 ശതമാനം പേര്‍ അവകാശപ്പെട്ടപ്പോള്‍ ഇതിനെ തുടര്‍ന്ന് രാജി വച്ച ഒരാളെയെങ്കിലും അറിയാമെന്ന് 32 ശതമാനം പേര്‍ വ്യക്തമാക്കി. സിഇഒയുടെ പുതിയ നിര്‍ദ്ദേശം അപ്രതീക്ഷിതമാണെന്നും സര്‍വേയില്‍ പങ്കെടുത്ത പലരും പറയുന്നു. 

കമ്പനി വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ അയവുള്ള തൊഴില്‍ സമയം ലഭ്യമാക്കിയതിനാല്‍ ഇവിടെ ജോലിക്ക് കയറി പലരുമുണ്ട്. കുട്ടികളെയും കുടുംബത്തെയുമൊക്കെ മാനേജ് ചെയ്യാന്‍ ഇത് വഴി കഴിഞ്ഞിരുന്നതായി സ്ത്രീകള്‍ അടക്കമുള്ളവര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. ഇനി കമ്പനി പറയുന്നത് കേട്ട് കുടുംബമായി സ്ഥലം മാറി ഓഫിസിനടുത്ത് ചെന്ന് താമസം തുടങ്ങി ആറ് മാസം കഴിയുമ്പോള്‍ പിരിച്ചു വിടില്ലെന്ന് എന്താണുറപ്പെന്നും ചിലര്‍ ചോദിക്കുന്നു. 

English Summary:

Mass Exodus? 73% of Amazon Employees Consider Quitting Over Return-to-Office Mandate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com