ADVERTISEMENT

ദക്ഷിണ ചൈനയിൽ കടലിന് അടിത്തട്ടിൽ വലിയ അളവിൽ വെള്ളി കുമിഞ്ഞു കൂടിയതായി കണ്ടെത്തൽ. ചൈനയിലെ ഹെഫീ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ജിയോസയൻസ് അസോസിയേറ്റ് പ്രഫസറായ ലിക്വിയാംഗ് സുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതു കണ്ടെത്തിയത്. പഠന വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇതൊരു ശുഭസൂചകമല്ലെന്നും ആശങ്കപ്പെടുത്തുന്നതാണെന്നും ഗവേഷകർ പറയുന്നു. സമാനമായ രീതിയിൽ ലോക സമുദ്രങ്ങളിൽ ഉടനീളം വെള്ളിയുടെ സാന്നിധ്യം ഉണ്ടായേക്കുമെന്ന് പഠനത്തിൽ പറയുന്നു.

ആഗോളതാപനം കാരണമാണ് ഇത്തരത്തിൽ ലോഹം അടിഞ്ഞുകൂടാൻ കാരണമായത്. മൂലകങ്ങളിൽ ആഗോളതാപനത്തിന്റെ സ്വാധീനം കാരണം മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് പഠനം പറയുന്നു. സമുദ്രത്തിൽ വെള്ളിയുടെ സാന്നിധ്യവും ആഗോളതാപനവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന ആദ്യ പഠനം കൂടിയാണിത്.

1850 മുതലാണ് വിയറ്റ്നാമിന്റെ തീരമേഖലകളിൽ വെള്ളി അടിയാൻ തുടങ്ങിയത്. കുറച്ചുവർഷങ്ങളായി ഇത് വർധിച്ചു. മണ്ണിൽ നിന്നുമാണ് വെള്ളി ഉൽപാദിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം അതിശക്തമായ മഴയാണ് ലഭിക്കുന്നത്. അതിനാൽ മഴവെള്ളത്തിലൂടെ പാറക്കെട്ടുകളിലും മറ്റുമുള്ള വെള്ളി വേഗത്തിൽ സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ഉൾപ്പെടെ പ്രവർത്തനഫലമായി കടലിന്റെ ആഴങ്ങളിലും വെള്ളി രൂപപ്പെടുന്നുവെന്ന് ഗവേഷകസംഘം പറയുന്നു. അമിതമായി വെള്ളി അടിഞ്ഞുകൂടുന്നത് സമുദ്രത്തിലെ ജീവജാലങ്ങളുടെ നാശത്തിന് കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

English Summary:

Shocking Discovery: Global Warming Creating Massive Silver Deposits on Ocean Floor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com