ADVERTISEMENT

വിഴിഞ്ഞം തീരക്കടലില്‍ ഉണ്ടായ അപൂര്‍വ ജലസ്തംഭം (Waterspout) നിലനിന്നത് അരമണിക്കൂറോളം. ബുധനാഴ്ച വൈകുന്നേരമാണ് തീരക്കടലിനോട് ചേര്‍ന്ന് ജലസ്തംഭമുണ്ടായത്. ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോയിരുന്നില്ല. ജലസ്തംഭത്തിൽ പ്രദേശവാസികൾ പരിഭ്രാന്തരായെങ്കിലും അപകടമൊന്നും ഉണ്ടായില്ല. മുന്‍പ് ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖിയുള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ ആഞ്ഞു വീശിയത്. 

കടലിലും വളരെ വിസ്തൃതമായ ജലാശയങ്ങളിലും കാലവർഷവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ഒരു അസാധാരണ ചുഴലിയാണ്‌ ജലസ്തംഭം വാട്ടർ സ്പൗട്ട് (Water spout ) അഥവാ കടൽച്ചുഴലി. മഴമേഘങ്ങൾ കടലിനോട് ചേർന്ന് രൂപപ്പെടുന്നതാണ് ഇതിന്റെ ആരംഭം. മേഘങ്ങളുടെ ശക്തിയിൽ തിരമാലകളുടെ ഉയരത്തിൽ ആഞ്ഞടിക്കും. കാർമേഘങ്ങൾ താഴ്ന്ന് രൂപപ്പെടുന്നതിനാൽ പ്രദേശം ഇരുട്ടിലാവുകയും ചെയ്യും. തെക്കൻ കേരളത്തിലെ മീൻ പിടിത്തക്കാർ ഇതിനെ അത്തക്കടൽ ഏറ്റം എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം കരയിലാണ് നടക്കുന്നതെങ്കിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. ഇതിനെ ‘ടൊർനാഡോ’ എന്നാണ് വിളിക്കുന്നത്.

English Summary:

Rare Waterspout Phenomenon Captured Off Vizhinjam Coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com