ADVERTISEMENT

ഹിമാലയൻ മേഖലയിലുള്ള തടാകങ്ങളുടെയും ജലാശയങ്ങളുടെയും വിസ്തൃതി കൂടുന്നതായി കേന്ദ്ര ജല കമ്മിഷൻ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകൽ അതിവേഗത്തിലാകുന്നുവെന്നും ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും ജല കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയേക്കാൾ കൂടുതൽ ഭീഷണി നേരിടുന്നത് ചൈനയാണെന്നും സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിലയിരുത്തലിനും മുന്നൊരുക്കങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 2009ലാണ് കേന്ദ്ര ജല കമ്മിഷൻ ഹിമ തടാകങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയത്. റിമോട്ട് സെൻസിങ്, സാറ്റലൈറ്റ് ഇമേജറി, ഗൂഗിൾ എർത്ത്, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെ സഹായത്തോടെയാണ് നിരീക്ഷണം. 2011 മുതലുള്ള കണക്കനുസരിച്ച് ചൈനയിലെ 50 ഹെക്ടറോളം വരുന്ന രണ്ട് തടാകങ്ങളും 14 ജലാശയങ്ങളും 40 ശതമാനത്തിലധികം വികസിച്ചതായി കാണുന്നു. ഇന്ത്യയിലെ തടാകങ്ങളുടെ വിസ്തൃതി 11 ശതമാനം വർധിച്ചതായും കണ്ടെത്തി.

ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്ന സാഹചര്യത്തിൽ ഹിമപാളികൾ ഉരുകുന്നത് വൻ അപകടത്തിലേക്ക് നയിക്കുമെന്ന് കരുതുന്നു. ഭാവിയിൽ വലിയ നാശംവിതയ്ക്കുന്ന വെള്ളപ്പൊക്കമുണ്ടാകുമെന്നും കമ്മിഷൻ വിലയിരുത്തുന്നു.

English Summary:

Himalayan Lakes Swelling: Climate Change Fuels Flood Risk for India and China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com