ADVERTISEMENT

ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കടുത്ത മഞ്ഞുവീഴ്ചയും കൊടുംതണുപ്പും. ലഡാക്ക്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ജനങ്ങളും അതിശൈത്യത്താൽ വിറയ്ക്കുകയാണ്. ശ്രീനഗറിൽ തിങ്കളാഴ്ച കുറഞ്ഞ താപനില 6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്.

ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. ഹിമാചൽപ്രദേശിൽ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 177 റോഡുകൾ അടച്ചിട്ടതായി അധികൃതർ അറിയിച്ചു. കാലാവസ്ഥാ മോശമായി വരുന്നുണ്ടെങ്കിലും ഇത് ആസ്വദിക്കാനായി നിരവധി സഞ്ചാരികളും എത്തുന്നുണ്ടെന്ന് ഹോട്ടലുടമകൾ പറയുന്നു. ഡൽഹിയിലും മൂടൽമഞ്ഞ് കഠിനമാണ്. ഇവിടെ കുറഞ്ഞ താപനില 9.9 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 398 റെക്കോർഡ് ചെയ്തിട്ടുണ്ട്. 

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ രണ്ട് ദിവസം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്ക് തമിഴ്നാട്– തെക്ക് ആന്ധ്രപ്രദേശ് തീരത്തായി ന്യൂനമർദം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

India's North Shivers Under Heavy Snowfall and Extreme Cold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com