ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുൾ; അക്രമകാരി, വില 2 കോടി രൂപ
Mail This Article
×
ലോകത്ത് ഏറ്റവും അക്രമകാരികളായ നായ വിഭാഗമാണ് പിറ്റ്ബുൾ. സാധാരണ നായകളെക്കാൾ വലുപ്പമേറിയ ശരീരമാണ് ഇവയ്ക്ക്. പിറ്റ്ബുളിൽ ഏറ്റവും വലിയവൻ എന്ന് അവകാശപ്പെടുന്നത് ‘ഹൾക്ക്’ ആണെന്ന് യുഎസിൽ നായകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മർലോൺ ഗ്രീനൻ പറയുന്നു.
പിൻകാലുകളിൽ നിൽക്കുമ്പോൾ ആറടിവരെ ഉയരം കാണും. ഏകദേശം 80 കിലോഗ്രാം ഭാരമുണ്ട്. ഇപ്പോൾ പിറ്റ്പുളിന് വിപണിയിൽ രണ്ട് കോടിയോളം രൂപയുണ്ടെന്ന് മർലോണ്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഹൾക്ക്.
അക്രമസ്വഭാവമുള്ളതിനാൽ പല രാജ്യങ്ങളിലും പിറ്റ്ബുളിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ ഈ ഇനത്തെ വളർത്തുന്നത് നിയമവിരുദ്ധമാണ്. പലയിടത്തും പിറ്റ്ബുളിനെ അനധികൃതമായി കടത്തുന്നുണ്ടെന്ന് മർലോൺ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.