ADVERTISEMENT

ചിന്നക്കനാൽ ആനയിറങ്കൽ വനമേഖലയിൽ ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടത്തിലെ ഒരു വയസ്സ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈയുടെ അറ്റത്ത് മാരക മുറിവ്. മുറിവേറ്റ ഭാഗം വലിയ ദ്വാരമായി മാറിയിട്ടുണ്ട്. കമ്പിവേലി പൊട്ടിക്കുന്നതിനിടയിൽ മുറിവേറ്റതാകാമെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

2 ദിവസം മുൻപാണ് ആനയ്ക്കു മുറിവേറ്റ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാട്ടാനക്കൂട്ടത്തോടൊപ്പമുള്ള കുട്ടിയാനയെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകാൻ പ്രയാസമാണെന്നാണു വെറ്ററിനറി സർജന്മാരുടെ അഭിപ്രായം. വനം ഉദ്യോഗസ്ഥരും വാച്ചർമാരും പരുക്കേറ്റ കുട്ടിയാനയെ സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഡ്രോൺ ഉപയോഗിച്ച് കുട്ടിയാനയുടെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം ഏലത്തോട്ടത്തിനുള്ളിലായതിനാൽ സാധിച്ചില്ല. വരുംദിവസങ്ങളിലും നിരീക്ഷണം തുടരുമെന്ന് അധികൃതർ പറഞ്ഞു.

English Summary:

Wildlife Crisis Unfolds: The Struggle to Save Injured Elephant calf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com