ADVERTISEMENT

കനത്ത ചൂടിൽ മനുഷ്യനെ പോലെ മൃഗങ്ങളും നെട്ടോട്ടമോടുകയാണ്. തണുപ്പുള്ള സ്ഥലം ഏതാണെങ്കിലും അവർ ഒന്നുംനോക്കാതെ അങ്ങോട്ടേക്ക് പോകും. വളർത്തുമൃഗങ്ങളെ ഉടമകൾ ഗൗരവത്തോടെ തന്നെ പരിപാലിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവർക്ക് അതുമതിയാകില്ല. കഴിഞ്ഞ ദിവസം ഒരു വളർത്തുനായ ഫ്രിജിനകത്ത് കയറിയിരിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

ഹസ്കി ഇനത്തിൽപ്പെട്ട നായ ഫ്രിജിലെ ഒരു റാക്കിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. പുറത്തേക്കിറങ്ങാൻ വീട്ടമ്മ ആവശ്യപ്പെട്ടെങ്കിലും നായ വിസമ്മതിച്ചു. വാത്സല്യത്തോടെ അവനെ എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. കുറച്ചുസമയം കൂടി വിശ്രമിച്ച ശേഷമാണ് അവൻ പുറത്തേക്ക് വരാൻ തയാറായത്. 

വിഡിയോ വൈറലായതോടെ നിരവധിപ്പേർ തങ്ങളുടെ അരുമകൾ അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവച്ചു. ഇതൊരു തമാശ വിഡിയോ അല്ലെന്നും ഇപ്പോഴത്തെ ചൂടിൽ ഹസ്കികൾ ജീവിക്കാൻ തന്നെ കഷ്ടപ്പെടുകയാണെന്നും ഒരാൾ കുറിച്ചു. ഇന്ത്യയിൽ റോഡവീലർ നിരോധിച്ചതുപോലെ ഹസ്കികളെയും നിരോധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

English Summary:

Furry Fiasco: Watch This Overheated Husky's Adorable Refrigerator Retreat!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com