ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്തി; പ്രതിരോധത്തിന്റെ പ്രതീകം
Mail This Article
ലോകത്തിലെ ഏറ്റവും വിരൂപയായ നായയെ കണ്ടെത്തുന്ന മത്സരത്തിൽ വിജയിയായി എട്ട് വയസ്സുള്ള പെക്കിംഗീസ് ഇനത്തിൽപ്പെട്ട നായ. അയ്യായിരം ഡോളർ (4,17,902.50 ഇന്ത്യൻ രൂപ) വൈൽഡ് താങ് എന്ന് പേരുള്ള നായയ്ക്ക് സമ്മാനമായി ലഭിച്ചത്. മഗ് റൂട്ട് ബിയർ നടത്തുന്ന മത്സരത്തിൽ അഞ്ച് തവണ താങ് പങ്കെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് തവണ രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
ലൊസാഞ്ചലസിൽ ജനിച്ച താങ്ങിനെ ഉടമയ്ക്ക് ലഭിക്കുന്നത് ഒരു റെസ്ക്യൂ ഫോസ്റ്ററിൽ നിന്നാണ്. നായ്പൊങ്ങൻ രോഗം ബാധിച്ച താങ്ങിന്റെ ജീവിതം വളരെ കഷ്ടത്തിലായിരുന്നു. കൂടെയുണ്ടായിരുന്ന നായയെ രോഗം കീഴ്പ്പെടുത്തിയപ്പോഴും താങ് അതിജീവിക്കുകയായിരുന്നു. പ്രതിരോധത്തിന്റെ പ്രതീകമായാണ് താങ് അറിയപ്പെടുന്നത്. താങ്ങിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം പേജിന് നിരവധി ഫോളോവേഴ്സാണ് ഉള്ളത്.
മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് പതിനാല് വയസ്സുള്ള റോം എന്ന പഗ് നായയാണ്. മൂന്നാം സ്ഥാനം പതിനാല് വയസ്സുള്ള ഡെയ്സ് മേയ്ക്കാണ്. രണ്ടാം വയസ്സിലാണ് ഡെയ്സിയെ തെരുവിൽനിന്ന് ലഭിക്കുമ്പോൾ അതിന്റെ പല്ലും മുടിയും കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. രണ്ടാം സ്ഥാനം എത്തുന്ന നായയ്ക്ക് 3000 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 2000 ഡോളറുമാണ് ലഭിക്കുക.