ADVERTISEMENT

ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിന് പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. അത്യാഢംബര വേദിയിൽ ഇവർക്കൊപ്പം തിളങ്ങി മറ്റൊരാൾ കൂടി ഉണ്ടായിരുന്നു, ഹാപ്പി! അനന്ത് അംബാനിയുടെയും രാധികയുടെയും പ്രിയപ്പെട്ട വളർത്തുനായയാണ്. വിവാഹ വേദിയിൽ ഷെർവാണി ധരിച്ച് കാഴ്ച്ചകൾ കണ്ടുരസിക്കുന്ന ഹാപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പിങ്കും ഗോൾഡനും കലർന്ന ഷെർവാണി ധരിച്ചാണ് ഹാപ്പി വിവാഹ വേദിയിലെത്തിയത്. അംബാനി കുടുംബത്തിനൊപ്പം വിവാഹവേദിയിലെത്തിയ ഹാപ്പി പിന്നീട് ഒറ്റയ്ക്കായി. ഇടയ്ക്ക് ഇഷ അംബാനിയുടെ മകൾ ഹാപ്പിയെ കെട്ടിപ്പിടിച്ച് കളിക്കുന്നതും കാണാം.

അനന്തിന്റെ വിവാഹ നിശ്ചയ സമയത്ത് ഇരുവർക്കുമുള്ള മോതിരവുമായി വേദിയിൽ എത്തിയത് ഹാപ്പിയായിരുന്നു.

English Summary:

Anant Ambani and Radhika Merchant's dog Happy steals the show at wedding ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com