ADVERTISEMENT

ലോകത്ത് സർവസാധാരണമായി കാണപ്പെടുന്ന തവളയിനങ്ങളാണ് ട്രീഫ്രോഗ്. പച്ചനിറത്തിലുള്ള ശരീരവും വെള്ളനിറത്തിലുള്ള വയർഭാഗവുമുള്ള ഒരു തവളയാണ് ഇത്. വളരെ പ്രശസ്തവുമാണ് ഈ തവള. ചിലയിനങ്ങൾ തവിട്ടുനിറത്തിലും കാണപ്പെടാറുണ്ട്. ട്രീഫ്രോഗ് ഇനത്തിൽ ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഒരു തവളയിനമാണ് സ്‌പ്ലെൻഡിഡ് ട്രീ ഫ്രോഗ്. പച്ചനിറത്തിലാണ് ഈ തവളകൾ പൊതുവെ കാണപ്പെടാറുള്ളത്. എന്നാൽ ഈയിനത്തിൽപെട്ട അപൂർവമായ ഒരു തവളയെ ഓസ്‌ട്രേലിയയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ഈ തവളയ്ക്ക് നീലനിറമാണ്. ഇതിന്റെ ശരീരത്തിൽ മഞ്ഞ നിറമുള്ള പിഗ്മെന്‌റുകളുണ്ടാകുന്നത് ജനിതക വ്യതിയാനം മൂലം കുറഞ്ഞതാണ് ഈ അപൂർവനിറത്തിനു വഴിവച്ചത്.

വടക്കു പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ചാർണി റിവർ-ആർട്ടേഷ്യൻ റേഞ്ച് വന്യജീവികേന്ദ്രത്തിൽ പര്യവേക്ഷണം നടത്തിയ ഗവേഷകരാണ് ഈ തവളയെ കണ്ടെത്തിയത്. ഇതിന്‌റെ ചിത്രങ്ങളും അവരെടുത്തു. സ്‌പ്ലെൻഡിഡ് ട്രീ ഫ്രോഗ് തവളകൾ ഓസ്‌ട്രേലിയയിലെ വടക്കൻ മേഖലകളിൽ മാത്രമാണ് കാണപ്പെടാറുള്ളത്. 12 സെന്‌റിമീറ്റർ വരെ വളരുന്ന ഇവയുടെ പച്ചനിറം വനത്തിലെ സസ്യങ്ങൾക്കിടയിൽ ഒളിച്ചിരിക്കാൻ ഇവയെ അനുവദിക്കും.

ഉഭയജീവികളിലും ഉരഗങ്ങളിലും പക്ഷികളിലും പച്ചനിറം വരുന്നത് നീല, മഞ്ഞ പിഗ്മെന്‌റുകൾ കൂടി പ്രവർത്തിക്കുന്നതിനാലാണ്. എന്നാൽ അക്‌സാന്തിസം എന്നറിയപ്പെടുന്ന ഒരു ജനിതകമാറ്റം ജീവികളിൽ മഞ്ഞ പിഗ്‌മെന്റുകളുണ്ടാക്കുന്ന പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കും. ഇതു കാരണം ഈ ജീവികൾ നീലനിറത്തിൽ കാണപ്പെടും.

പല ജീവികളിലും അക്‌സാന്തിസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്‌പ്ലെൻഡിഡ് ട്രീ ഫ്രോഗുകളിൽ ഇതു കാണപ്പെട്ടത് ഇതാദ്യമാണ്.

English Summary:

Rare Blue Splendid Tree Frog Discovered in Australia: Unveiling a Unique Genetic Mutation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com