ADVERTISEMENT

മാലിന്യം തള്ളിയ നിലം പൊട്ടിത്തെറിച്ചുണ്ടായ അപകടം. അതിൽ മരണപ്പെട്ട ഇരുന്നൂറിലേറെ ആളുകൾ. കാൽ നൂറ്റാണ്ടോളമാകുകയാണ് ഫിലിപ്പീൻസിലെ പേയാറ്റാസ് ദുരന്തത്തിന് 2000 ജൂലൈ പത്തിനു നടന്ന ഈ ദുരന്തം മാലിന്യസംസ്കരണത്തിൽ മികവുറ്റ രീതികൾ കൊണ്ടുവരുന്നതിന്റെ ആവശ്യകതയ്ക്ക് ഒരു ചൂണ്ടുപലക നാട്ടിയ സംഭവമാണ്. ഫിലിപ്പീൻസിലെ ക്വെസോൺ നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു മാലിന്യം തള്ളൽ നിലമായിരുന്നു പേയാറ്റാസ്.

ഇതിൽ കുന്നുപോലെ മാലിന്യം കൂടിക്കിടന്നിരുന്നു. എന്നാൽ ജൂലൈ പത്തിന് ഇതിലൊരു ഭാഗം തകർന്നുവീഴുകയും ഇവിടെ തീ പിടിക്കുകയും ചെയ്തു. തുടർന്ന് അനേകം വീടുകൾ നശിക്കുകയും 218 പേർ ഔദ്യോഗിക കണക്കനുസരിച്ച് കൊല്ലപ്പെടുകയും ചെയ്തു. മുന്നൂറിലേറെ പേരെ കാണാതായി. അനൗദ്യോഗികമായ അന്വേഷണങ്ങൾ ആയിരത്തോളം പേർ മരണപ്പെട്ടെന്നാണ് വ്യക്തമാക്കുന്നത്.

(Photo: X/@JadedOldCat)
(Photo: X/@JadedOldCat)

‌ഈ ദുരന്തത്തിനു ശേഷം പേയാറ്റാസ് മാലിന്യനിലം അന്നത്തെ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന ജോസഫ് എസ്ട്രാഡ അടച്ചു. എന്നാൽ ആഴ്ചകൾക്ക് ശേഷം ക്വെസോൺ മേയർ ഇതു വീണ്ടും തുറന്നു. കുന്നുകൂടുന്ന നഗരമാലിന്യം തള്ളാൻ സ്ഥലമില്ലാത്തതായിരുന്നു കാരണം.

ഈ സംഭവം ഫിലിപ്പീൻസിൽ മാലിന്യസംസ്കരണം സംബന്ധിച്ച സമഗ്രമായ നിയമനിർമാണത്തിന് വഴിയൊരുക്കി. തുറസ്സായുള്ള മാലിന്യം തള്ളൽ നിലങ്ങളെല്ലാം അടയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. പേയാറ്റാസ് മാലിന്യനിലം 2010 വരെ നിയന്ത്രിത രീതിയിൽ പ്രവർത്തിച്ചെങ്കിലും അടച്ചു. 

 Bangkang Papel boys (Photo:X/@gideonlasco)
Bangkang Papel boys (Photo:X/@gideonlasco)

ഈ ദുരന്തവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയുയർത്തിയവരാണ് ബാങ്കാങ് ബോയ്സ് എന്ന 3 കുട്ടികൾ. മാലിന്യസംസ്കരണത്തിൽ കർശന നടപടിവേണമെന്നാവശ്യപ്പെട്ട് ഇവർ കത്തെഴുതി പേപ്പർബോട്ടുകളുണ്ടാക്കി പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നദിയിലേക്ക് വിട്ടു. കത്തുകൾ കൊട്ടാരത്തിലെത്തിയില്ലെങ്കിലും ഈ സംഭവം രാജ്യാന്തരശ്രദ്ധ നേടി.

English Summary:

Remembering the Payatas Tragedy: A Quarter Century After the Deadly Landfill Explosion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com