ADVERTISEMENT

ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടിനോടു (ചെമ്പഴന്തി ഗുരുകുലം) ചേർന്നുള്ള മുത്തശ്ശിപ്ലാവിന് വൃക്ഷായുർവേദ ചികിത്സയിലൂടെ പുതുജീവൻ നൽകുന്നു. പ്ലാവിനു 300 മുതൽ 500 വർഷം വരെ പ്രായം കണക്കാക്കുന്നു.

രണ്ടാൾ പൊക്കമുള്ള തായ്ത്തടിയുടെ കാതൽ നശിച്ചു തുടങ്ങി. ശേഷിക്കുന്ന ശാഖകളിൽ ചക്കയുണ്ടാകാറുണ്ട്. മുത്തശ്ശിപ്ലാവിന്റെ ചുവട് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ.

വിഴാലരി, പശുവിൻപാൽ, നെയ്യ്, ചെറുതേൻ, കദളിപ്പഴം, പാടത്തെ മണ്ണ്, ചിതൽപുറ്റ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, രാമച്ചപ്പൊടി തുടങ്ങി 14 ചേരുവകളുള്ള ഔഷധക്കൂട്ട് തടിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണി കൊണ്ടു പൊതിഞ്ഞുകെട്ടും. 7 ദിവസം തുടർച്ചയായി 3 ലീറ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്യും. ശിവഗിരിയിലും അരുവിപ്പുറത്തും എത്തുന്ന തീർഥാടകരിലേറെയും വയൽവാരം വീടും മുത്തശ്ശി പ്ലാവും സന്ദർശിച്ചാണ് മടങ്ങുന്നതെന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

English Summary:

Healing the Roots: 300-Year-Old Jack fruit tree Revived with Ayurvedic Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com