ADVERTISEMENT

ആമസോണിൽ അനധികൃതമായി തടിക്കൊള്ള നടത്തിയവരെ ആമസോൺ ഗോത്രം അമ്പും വില്ലും കൊണ്ടാക്രമിച്ചു. തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിൽ അധിവസിക്കുന്ന മാഷോ പിറോ ഗോത്രമാണ് തടിക്കൊള്ളക്കാർക്കെതിരെ അസ്ത്രവർഷം നടത്തിയത്. തടിക്കൊള്ളക്കാരിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റെന്ന് മേഖലയിലെ മാരേഡ ഡി ഡയോസ് നദിക്കരയിൽ താമസിക്കുന്ന ഗോത്രങ്ങളുടെ ഫെഡറേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്.

പെറുവിൽ സ്ഥിതി ചെയ്യുന്ന ആമസോൺ മേഖലയുടെ ഒരു ഭാഗം മാഷോ പിറോ ഗോത്രത്തിന്റേതായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനു വേണ്ട സംവിധാനങ്ങളോ സംരക്ഷണമോ പെറു സർക്കാർ നൽകിയിട്ടില്ല.

തദ്ദേശീയ ഗോത്രങ്ങളുടെ സംരക്ഷണച്ചുമതലയുള്ള പെറു സാംസ്‌കാരിക മന്ത്രാലയത്തിനോട് വിഷയത്തിലിടപെടാനും നടപടികളെടുക്കാനും സംരക്ഷണം നൽകാനും ഗോത്രവർഗ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാഷോ പിറോ ഗോത്രങ്ങളുടെ മേഖലയിൽ തടിയെടുപ്പിന് ഏതെങ്കിലും ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ അതു റദ്ദ് ചെയ്യണമെന്നും സർക്കാരിനോട് ഗോത്രങ്ങൾ ആവശ്യപ്പെട്ടു.

ഇന്നും വേട്ടയാടിയും കാട്ടുവിഭവങ്ങൾ ശേഖരിച്ചും കഴിയുന്ന മാഷോ പിറോ പുറംലോകവുമായി സമ്പർക്കം പുലർത്താത്ത ഏറ്റവും വലിയ ഗോത്രങ്ങളിൽ ഒന്നാണ്. 750 അംഗങ്ങളാണ് ഇതിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com