ഒരു പാമ്പ് കാരണം ഒറ്റയടിക്ക് 11,700 ഓളം വീട്ടിൽ വൈദ്യുതിയില്ല; പുനഃസ്ഥാപിച്ചത് ഒന്നര മണിക്കൂറിനു ശേഷം
Mail This Article
ഒരു പാമ്പ് കാരണം ഒരു പ്രദേശത്തെ 11,700 ഓളം താമസക്കാർക്ക് വൈദ്യുതി ഇല്ലാതായി. അങ്ങനെയൊരു സംഭവം വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസ്, ക്രിസ്റ്റഫർ ന്യൂപോർട്ട് യൂണിവേഴ്സിറ്റി എന്നീ പ്രദേശങ്ങളിലാണ് ഉണ്ടായത്. പാമ്പ് ട്രാൻസ്ഫോറിൽ കയറിയതോടെ വൈദ്യുതി തടസ്സപ്പെടുകയായിരുന്നു.
ഉയർന്ന വോൾട്ടേജുള്ള പ്രദേശത്തേക്കാണ് പാമ്പ് കയറിയത്. ഏതിനം പാമ്പാണ് ഈ വൈദ്യുത തടസ്സത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ഒന്നര മണിക്കൂറിനുള്ളിൽ അധികൃതർ വൈദ്യുതി പുനഃസ്ഥാപിച്ചു. ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ കാണുന്നത് ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളും കിഴക്കൻ എലി പാമ്പുകളുമാണ്.
യുഎസിലെ വിവിധ പ്രദേശങ്ങൾ പാമ്പുകൾ കാരണം വൈദ്യുതി തടസ്സം ഉണ്ടാകാറുണ്ട്. ടെന്നിലെ ഫ്രാങ്ക്ലിനിലുള്ള ഹെൻപെക്ക് സബ്സ്റ്റേഷൻ പാമ്പുകളുടെ സ്ഥിരം കേന്ദ്രമാണ്. കഴിഞ്ഞ മെയിൽ പാമ്പുകൾ കാരണം നാഷ്‌വില്ലിന് സമീപം നാല് തവണ വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്.