സമുദ്രത്തിൽ നിന്ന് ഉയർന്നുവന്ന ഭൂമിയിലെ ആദ്യ കരഭാഗം ഇന്ത്യയിൽ; കൗതുകകരമായി 2 കണ്ടെത്തൽ
Mail This Article
സമുദ്രം മാത്രം ഉണ്ടായിരുന്ന ഭൂമിയിൽ എപ്പോഴാണ് കരഭാഗം ഉണ്ടായത്. എവിടെയാണ് കരഭാഗം ആദ്യം കണ്ടെത്തിയത്? കാലങ്ങളായി ഉണ്ടായിരുന്ന സംശയങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് പുതിയ കണ്ടെത്തൽ. സമുദ്രത്തിൽ നിന്ന് ആദ്യമായി പുറത്തുവന്ന പ്രദേശം ഇന്ത്യയിലാണത്രേ!
നാഷനൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിങ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിർണായകമായ കണ്ടെത്തലുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. രണ്ട് കണ്ടെത്തലുകളാണ് ഉണ്ടായത്. ഒന്ന് ഭൂമിയിലെ ആദ്യകാല ഭൂഖണ്ഡങ്ങൾ 700 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സമുദ്രത്തിൽ നിന്ന് ഉയർന്നുവന്നു. രണ്ട് ഏകദേശം 320 കോടി വർഷങ്ങൾക്ക് മുമ്പ് കടലിൽ നിന്ന് ഉയർന്നുവന്ന ആദ്യ കര ഇന്ത്യയിലാണ് എന്നതാണ്.
ജാർഖണ്ഡിലെ സിംഗ്ഭും പ്രദേശത്തെ മണൽക്കല്ലുകൾ വിശകലനം ചെയ്താണ് രണ്ടാമത്തെ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. പുരാതന നദീതടങ്ങൾ, വേലിയേറ്റങ്ങൾ, കടൽത്തീരങ്ങൾ എന്നിവയുടെ ഭൂമിശാസ്ത്രപരമായ തെളിവുകൾ എന്നിവ ഈ മണൽക്കല്ലിലൂടെ കണ്ടെത്തുകയായിരുന്നു.
ഭൂമിയുടെ പുറംതോടിനു താഴെയുള്ള മാഗ്മ ക്രാറ്റണിന്റെ ചില ഭാഗങ്ങൾ കട്ടിയാവുകയും ഇത് സിലിക്ക, ക്വാർട്സ് തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കൾ കൊണ്ട് നിറയുകയും ചെയ്തു. ഇതിന്റെ ഫലമായി ക്രാറ്റൺ കൂടുതൽ കട്ടിയാവുകയും എന്നാൽ രാസപരമായി ഭാരം കുറഞ്ഞതുമായി തീർന്നു. കാലക്രമേണ ഇത് വെള്ളത്തിൽ പൊങ്ങിവരികയായിരുന്നു