ADVERTISEMENT

ജനവാസ മേഖലയിലെത്തിയ പാമ്പിനെ തുരത്താൻ ചെരുപ്പെറിഞ്ഞപ്പോൾ ആ ചെരുപ്പുംകൊണ്ട് പാമ്പ് രക്ഷപ്പെട്ടു. ഉത്തരേന്ത്യയിലാണ് സംഭവം. വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതോടെ ഒരു യുവതി ചപ്പൽ എറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചു. എന്നാൽ പാമ്പ് ആ ചെരുപ്പുകൊണ്ട് സ്ഥലം വിടുകയായിരുന്നു.

ഇതുകണ്ട് യുവതി പൊട്ടിച്ചിരിക്കുകയായിരുന്നു. അതിവേഗത്തിൽ ഇഴഞ്ഞ് പുൽനിറഞ്ഞ ഭാഗത്ത് പാമ്പ് മറയുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും വന്നെത്തി. ‘ചെരുപ്പ് കള്ളൻ’ എന്നാണ് ചിലർ പാമ്പിനെ വിളിച്ചത്. ചിലപ്പോൾ പാമ്പിന്റെ പല്ലിൽ ചെരുപ്പു കുടുങ്ങിയതാകാമെന്നും കൂടുതൽനേരം ഇങ്ങനെ തുടർന്നാൽ പാമ്പിന്റെ ജീവനു ഭീഷണിയാണെന്നും ചിലർ ഓർമിപ്പിച്ചു.

English Summary:

Snake Steals Slipper in India, Sparks Laughter and Concern Online

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com