കിടപ്പുമുറിയിൽ ഒളിച്ചിരുന്ന് അപ്രതീക്ഷിത അതിഥി ! പിന്നാലെ വനംവകുപ്പ് എത്തി
Mail This Article
കിടപ്പുമുറിയിൽ ഒളിച്ചിരുന്ന് ഒൻപതടി നീളമുള്ള രാജവെമ്പാല. കർണാടകയിലെ ഒരു വീട്ടിലാണ് സംഭവം. മുറിയിലെ മുകളിലത്തെ സ്ലാബിൽ സൂക്ഷിച്ചിരുന്ന ഒരു ഇരുമ്പുപെട്ടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പേടിച്ചരണ്ട വീട്ടുകാർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ എത്തുന്നതുവരെ വീട്ടുകാരും നാട്ടുകാരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വനംവകുപ്പ് നിർദേശം നൽകി. തുടർന്ന് വൈകാതെ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും നീണ്ട വടിയുപയോഗിച്ച് പാമ്പിനെ ഇരുമ്പ് പെട്ടിയിൽ നിന്ന് പുറത്തെടുത്തു. ഇതിനിടയ്ക്ക് ആക്രമിക്കാനായി തിരിയുന്നുണ്ടെങ്കിലും നടന്നില്ല. ഒടുവിൽ പാമ്പിനെ വീടിനുപുറത്ത് ഒരുക്കിവച്ചിരുന്ന സഞ്ചിയിൽ കയറ്റുകയായിരുന്നു. അവിടെനിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പിനെ വനത്തിലേക്ക് തുറന്നുവിട്ടു.
അഗുബ റെയിൻ ഫോറസ്റ്റ് സ്റ്റേഷനിലെ ഫീൽഡ് ഡയറക്ടറായ അജയ് വി. ഗിരിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.