കുത്തിയൊഴുകുന്ന നദിയിൽ മുങ്ങിയ കാർ; അതിനുമുകളിൽ ‘കൂളായി’രുന്ന് ദമ്പതികൾ
Mail This Article
×
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലും സമാനമായ സാഹചര്യങ്ങൾ അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ പ്രളയത്തിൽപ്പെട്ട കാറിനുമുകളിൽ ഇരിക്കുന്ന ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
അതിതീവ്രമഴയിൽ കുത്തിയൊലിക്കുന്ന നദിയിൽ കുടുങ്ങിയ കാറിലാണ് ദമ്പതികൾ റിലാക്സ്‌ഡ് ആയി ഇരിക്കുന്നത്. കാറിന്റെ മുകൾ ഭാഗം ഒഴികെ എല്ലാം വെള്ളത്തിലായിരുന്നു. ഭാര്യ കരയിലുള്ളവർക്ക് കൈകാണിച്ച് ശാന്തയായി ഇരിക്കുന്നു. ഭർത്താവാകട്ടെ, വെപ്രാളപ്പെട്ട് ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നതായി കാണാം. ഇത്രയും ഭീകരമായ സാഹചര്യത്തിലും കൂളായി അവർക്ക് ഇരിക്കുന്നത് അദ്ഭുതപ്പെടുത്തുന്നതായി കാഴ്ചക്കാർ പറഞ്ഞു.
English Summary:
Terrifying Flood Video: Couple Casually 'Chills' on Roof of Submerged Car
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.