വമ്പൻ സങ്കരയിന ആടിനെ സൃഷ്ടിക്കാന്‍ ജനിതകവസ്തുക്കൾ കടത്താൻ ശ്രമം; 81കാരൻ പിടിയില്‍
Mail This Article
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ നിന്ന് ജനിത വസ്തുക്കൾ ശേഖരിച്ച് വലിയ ആടുകളെ ക്ലോൺ ചെയ്തെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കിർഗിസ്ഥാനിൽ നിന്ന് ജനിതകവസ്തുക്കൾ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്നതിനിടെയാണ് പിടിയിലായത്.
ക്ലോൺ ചെയ്തെടുക്കുന്ന ആടുകൾക്ക് 135 കിലോഗ്രാം തൂക്കവും ഒന്നര മീറ്റർ നീളമുള്ള കൊമ്പുകളുമാണ് ഉണ്ടാവുക. അവയിൽനിന്ന് ബീജം ശേഖരിച്ച് ഇതുവരെ കാണാത്തവിധം മറ്റൊരു സങ്കരയിനത്തെ സൃഷ്ടിക്കുകയായിരുന്നു 81കാരനായ ആർതർ ഷുബാതിന്റെ ലക്ഷ്യം. ഇവയെ വൻ തുകയ്ക്ക് വിൽക്കാമെന്നും കരുതി.
ഇത്തരത്തിലുള്ള ക്ലോണിങ് പ്രവർത്തനങ്ങൾ യുസിൽ പ്രകൃതിവിരുദ്ധമായാണ് കണക്കാക്കുന്നത്. വന്യജീവികളുടെ നിയമവിരുദ്ധമായ കയറ്റുമതി നിരോധിക്കുന്ന ലേസേ ആക്ട് പ്രകാരമാണ് ആർതറിനെതിരെ കേസെടുത്തത്. ആറുമാസം തടവും 20,000 ഡോളർ പിഴയും ചുമത്തി. ഇതുകൂടാതെ 4000 ഡോളർ നാഷൻ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഫൗണ്ടേഷനും 200 ഡോളർ പ്രത്യേകവിലയിരുത്തലിനും നൽകണമെന്ന് കോടതി ഉത്തരവിട്ടു.