പതിനേഴ് വർഷം വളർത്തി; അരുമകളായ 125 മുതലകളെ കൊന്നൊടുക്കി ഉടമ
Mail This Article
പതിനേഴ് വർഷം അരുമകളായി വളർത്തിയ 125 മുതലകളെ കൊന്നൊടുക്കി തായ്‌ലൻഡിലെ ഫാമുടമയായ നത്തപാക് ഖുംകഡ്. കനത്ത മഴയിൽ ഫാമിന്റെ ചുമരുകൾ നിലംപതിച്ചതിനെ തുടർന്നാണ് മുതലകളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയത്.
സെപ്റ്റംബറിൽ വടക്കൻ തായ്‌ലൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. 20ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ വടക്കൻ പ്രവിശ്യയിലെ ലാംഫൂണിലുള്ള മുതലകൾ രക്ഷപ്പെട്ടാൽ ജനങ്ങൾക്കും മറ്റ് മൃഗങ്ങൾക്കും അപകടമാണെന്ന് മനസ്സിലായി. തുടർന്ന് ഇവരെ മാറ്റിപാർപ്പിക്കാനായി സർക്കാരിനോട് സഹായമഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തന്റെ പൊന്നോമനകളെ കൊന്നൊടുക്കാൻ ഖുംകഡ് തയാറാവുകയായിരുന്നു.
‘എന്റെ മുൻപിൽ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. ഞാനും തൊഴിലാളികളും ചേർന്നാണ് എല്ലാത്തിനെയും വൈദ്യുതാഘാതമേൽപ്പിച്ച് കൊന്നത്. വിഷമമുണ്ട്.’– ഖുംകഡ് പറഞ്ഞു.