ADVERTISEMENT

‌‌ഇഗ്വാനകൾ വിനോദത്തിനായി വളർത്തപ്പെടുന്ന ജീവികളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഉരഗങ്ങളാണ്. അനേകം ആളുകൾ വീട്ടിൽ വളർത്തുന്ന ഈ ജീവികൾക്ക് പക്ഷേ യുഎസ് സംസ്ഥാനം ഫ്ലോറിഡയിൽ ഇപ്പോൾ അത്ര നല്ലകാലമല്ല. ഇഗ്വാനകളിൽ ഗ്രീൻ ഇഗ്വാന വിഭാഗത്തിൽപ്പെടുന്ന ജീവികൾ തെക്കൻ ഫ്ലോറിഡയിൽ വ്യാപകമായി ഉണ്ട്. എന്നാൽ ഇപ്പോഴിവ മധ്യ ഫ്ലോറിഡയിലേക്ക് കടന്നു കയറുകയാണ്. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഇഗ്വാനകൾ പ്രദേശവാസികളെ ഭീതിയിലുമാഴ്ത്തിയിട്ടുണ്ട്. ഫ്ലോറിഡയിൽ ഇഗ്വാനകളെ നിരോധിത വളർത്തുമൃഗങ്ങളായാണ് കണക്കാക്കുന്നത്. ഇവ മധ്യഫ്ലോറിഡയിലേക്ക് കൂട്ടമായി എത്തിയ ശേഷം വൈദ്യുത ലൈനുകളും മറ്റും നശിപ്പിക്കുകയും ഇതു വലിയ വൈദ്യുത തടസ്സത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് പരാതിയുണ്ട്.

ഇഗ്വാനകളെ കണ്ടെത്തിയാൽ വിവരമറിയിക്കണമെന്ന് അധികൃതർ മധ്യഫ്ലോറിഡ മേഖലയിൽ താമസിക്കുന്നവർക്ക് നിർദേശം നൽകിയിട്ടുണ്ട്. എയർഗണ്ണുകളുമായി ഇഗ്വാനകളെ വേട്ടയാടാനും വലകളുമായി പിടിക്കാനിറങ്ങുന്നവരും കുറവല്ല.

Image of an Iguana created by Amazon's Titan Image Generator. (Image Source: Amazon)
Image Generator. (Image Source: Amazon)

യഥാർഥത്തിൽ ഇഗ്വാനകൾ തെക്കൻ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ പാർക്കുന്ന ജീവികളാണ്. ഭൂമധ്യരേഖയുമായി സാമീപ്യം പുലർത്തുന്ന ഈ മേഖലകളിൽ ഇവ സുരക്ഷിതരാണ്. ന്യൂയോർക്കിലേക്ക് കപ്പലുകളിലെ കണ്ടെയ്നറുകളിലും മറ്റും കയറിയാണ് ഇഗ്വാനകൾ എത്തിയത്. പിന്നീട് ഇവിടെയവ അധിവാസമുറപ്പിച്ചു. കെട്ടുകഥകളിലെ ജീവികളായ ഡ്രാഗണുകളെ അനുസ്മരിപ്പിക്കുന്ന രൂപവും മറ്റും ഇവയെ വിനോദവളർത്തലുകാർക്കിടയിൽ പ്രിയപ്പെട്ട ജീവികളാക്കുന്നു. വിചിത്രമായ രൂപമുണ്ടെങ്കിലും പൊതുവെ നിരുപദ്രവകാരികളായ ജീവികളാണ് ഇവ.  എന്നാൽ തന്റെ നില അപകടത്തിലായെന്നു തോന്നിയാൽ നല്ല കടിവച്ചുതരാനും ഇഗ്വാനകൾ മടിക്കാറില്ല. ശക്തിയേറിയ കവിളെല്ലുകളുള്ള ഇവയുടെ കടി കിട്ടുന്നവർക്ക് പലപ്പോഴും മുറിവുണക്കാനായി സ്റ്റിച്ചിന്റെ ആവശ്യം വേണ്ടിവരാറുണ്ട്.മെക്സിക്കോയിലും മറ്റും ഭക്ഷണത്തിനായി ഇഗ്വാന മാംസം ഉപയോഗിക്കാറുണ്ട്.

ശീതരക്ത ജീവികളായ ഇഗ്വാനകൾക്ക് ചൂടേറിയ ട്രോപ്പിക്കൽ കാലാവസ്ഥയാണ് പഥ്യം. താപനില ഒരുപാടു കുറയുന്നതോടെ ഇവയ്ക്കു മരവിപ്പ് അനുഭവപ്പെടുകയും ഇവ മരങ്ങളിൽ നിന്നും മറ്റും താഴേക്കു വീഴുകയും നിശ്ചലമായിക്കിടക്കുകയുമൊക്കെ ചെയ്യും. ചിലപ്പോൾ ഇങ്ങനെ വീഴുന്നത് ആളുകളുടെ ദേഹത്തേക്കാണെങ്കിൽ പരുക്ക് പറ്റാനുള്ള സാധ്യതയുമുണ്ട്.

English Summary:

Florida Invaded! Iguanas Wreak Havoc, Spark Panic in Central Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com