ADVERTISEMENT

കാണുമ്പോൾ ചെറുതാണെന്ന് തോന്നുന്ന പല ജീവികളും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾക്ക് വിധേയരാകാറുണ്ട്. പാമ്പുകളും അങ്ങനെയാണ്. കാണാൻ ചിലപ്പോൾ ചെറുതാണെന്ന് തോന്നുമെങ്കിലും ഇര വിഴുങ്ങുമ്പോൾ ഇവയുടെ ശരീരം വികസിക്കാറുണ്ട്. അത്തരത്തിലൊരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുകയാണ്.

ഒരാൾ കൈയിൽ വച്ചിരുന്ന മുട്ട കഴിക്കാനായി പാമ്പ് എത്തുന്നതാണ് തുടക്കം. മുട്ടയേക്കാൾ തീരെ വലുപ്പമില്ലാത്ത വായയാണ് പാമ്പിന്റേത്. എന്നാൽ മുട്ട അകത്താക്കാനായി വാ തുറന്നപ്പോൾ കുഞ്ഞൻ പാമ്പിന്റെ ശരീരഘടന തന്നെ മാറി. വായ വികസിക്കുകയും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുട്ട അകത്താക്കുകയും ചെയ്തു. ശരീരത്തിലേക്ക് ഇത് കടന്നുചെല്ലുന്ന ഭാഗമെല്ലാം വികസിച്ചുവരുന്നതായും കാണാം. കുഞ്ഞൻപാമ്പിന്റെ ശരീരം ഇത്രയും വികസിക്കുമെങ്കിൽ വലിയ പാമ്പുകൾക്ക് എത്രത്തോളം വലുപ്പത്തിൽ അവയുടെ ശരീരം വികസിപ്പിക്കാനാകുമെന്ന് വിഡിയോ കണ്ടവർ പറയുന്നു.

English Summary:

You Won't Believe How This Tiny Snake Swallows a Giant Egg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com