ADVERTISEMENT

ശബരിമലയിൽ മണ്ഡലം മകരവിളക്ക് തീർഥാടനം ആരംഭിച്ചതിനു ശേഷം ഇതുവരെ 135 പാമ്പുകളെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെ പിടികൂടി. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിലായി മൂന്ന് പാമ്പുപിടുത്തക്കാരെയാണ് ഇതിനായി പരിശീലനം നൽകി വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. മൂർഖൻ, അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, പച്ചില പാമ്പ് ചേര, ചട്ടിത്തലയൻ,നാഗത്താൻ തുടങ്ങിയ പാമ്പുകളെയാണ് പിടികൂടിയത്. ചേര ചട്ടി തലയൻ, നാഗത്താൻ, പച്ചില പാമ്പ് എന്നിവയാണ് ചൊവ്വാഴ്ച പിടികൂടിയത്. 

തീർഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വനത്തിനകത്തേക്ക് പ്രവേശിക്കരുത്. തീർഥാടകർ ശരിയായ വഴിയിലൂടെ സന്നിധാനത്തേക്ക് പോവുകയും തിരിച്ചു പോവുകയും വേണം. വന്യജീവി സാന്നിധ്യം കണ്ടെത്തിയാൽ വനംവകുപ്പിനെ വിവരമറിയിക്കാവുന്നതാണ്. പുല്ലുമേട് എരുമേലി കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരും വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വനംവകുപ്പ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. സന്നിധാനത്ത് പാമ്പ് പിടുത്ത വിദഗ്ധരായ അഭിനേഷ്,ബൈജു എന്നിവരെയും മരക്കൂട്ടത്ത് വിശാൽ  വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്.

കാനനപാതയിലൂടെ വരുന്ന ഭക്തർക്ക് ശാരീരിക ക്ഷീണം നേരിടുമ്പോൾ വനംവകുപ്പ് ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദിവസവും നിരവധി തീർത്ഥാടകർക്ക് വനം വകുപ്പ് സഹായം നൽകുന്നുണ്ട്.

കാനനപാതയിലൂടെ വരുന്ന ശബരിമല തീർത്ഥാടകരെ സഹായിക്കുന്ന വനപാലകർ
കാനനപാതയിലൂടെ വരുന്ന ശബരിമല തീർഥാടകരെ സഹായിക്കുന്ന വനപാലകർ
English Summary:

135 Snakes Captured at Sabarimala Pilgrimage: Forest Department on High Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com