ADVERTISEMENT

തേറ്റയുള്ള ലോകത്തെ ഏറ്റവും പഴയ മൃഗത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. 28 കോടി മുതൽ 27 കോടി വർഷം മുൻപാണ് ഈ ജീവി ഭൂമിയിലുണ്ടായിരുന്നത്. ഈ ജീവിയുടെ ഫോസിൽ പഠനവും ചിത്രവും നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഗോർഗോനോപ്‌സിയൻസ് എന്ന വിഭാഗത്തിൽപ്പെടുന്നതാണ് ഈ ജീവി.

സസ്തനികളുമായി സാമ്യം ഉണ്ടായിരുന്നെങ്കിലും സസ്തനികളുടെ പൊതുപൂർവികരല്ലായിരുന്നു ഗോർഗോനോപ്‌സിയൻ മൃഗങ്ങളെന്ന് ഗവേഷകർ പറയുന്നു. തേറ്റപ്പല്ലൻ മാർജാരൻമാരുടെ വംശവും ഇവരിൽനിന്നല്ല തുടങ്ങിയത്.

തെറാപ്‌സിഡ് എന്ന ജന്തുഗ്രൂപ്പിൽപ്പെടുന്നതാണ് ഗോർഗോനോപ്‌സിയൻസ്. ഇവയ്ക്കു സസ്തനികളുമായി ചില സാമ്യങ്ങളുണ്ടായിരുന്നു. സസ്തനികളുടെ രൂപീകരണത്തിൽ ഈ ജീവികളിൽ നിന്നുമുള്ള ജനിതക സംഭാവനയുണ്ട്. ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള തെറപ്‌സിഡ് ഫോസിലുകൾ 27 മുതൽ 28 ലക്ഷം വർഷം വരെ പഴക്കമുള്ളതാണെങ്കിലും ഇതിനും മുൻപ് തന്നെ ഇവ ഭൂമിയിൽ ഉദ്ഭവിച്ചിരിക്കാമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഗോർഗോനോപ്‌സിയൻസ് വിഭാഗത്തിലുള്ള ജീവികളുടെ പുതിയ ഫോസിലുകൾ ലഭിച്ചിരിക്കുന്നത് സ്പാനിഷ് ദ്വീപായ മല്ലോർക്കയിൽനിന്നാണ്. പ്രാചീനകാലത്ത് പാൻജിയ എന്ന വലിയ ഭൂഖണ്ഡത്തിന്‌റെ ഭാഗമായിരുന്നു മല്ലോർക്ക.

English Summary:

World's Oldest Mammal-Like Reptile Fossil Discovered in Mallorca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com