ADVERTISEMENT

കരയിലെ വേട്ടക്കാരിൽ പ്രധാനി സിംഹമാണെങ്കിൽ ശുദ്ധജലത്തിലെ വേട്ടക്കാരൻ മുതലയാണ്. എന്നാൽ ഇവർ രണ്ടുപേരും ഏറ്റുമുട്ടിയാലോ? അങ്ങനെയൊരു സംഭവം ദിവസങ്ങൾക്ക് മുൻപ് നടന്നു. വെള്ളത്തിൽ നീന്തികളിക്കുകയായിരുന്ന സിംഹത്തെ ആക്രമിക്കാൻ പിന്നാലെ മുതല എത്തുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ശാന്തമായ വെള്ളം കണ്ടപ്പോൾ ആക്രമണസാധ്യതകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് സിംഹം ഇറങ്ങുന്നത്. വെള്ളത്തിൽ നീന്തുന്നതിനിടെ അടിത്തട്ടിൽ നിന്നും ഒരു മുതല ഉയർന്നുവരികയും സിംഹത്തെ പിന്തുടരുകയും ചെയ്തു. നദിയുടെ നടുക്കെത്തിയപ്പോൾ സിംഹത്തിന്റെ കഴുത്തിൽ കടിക്കാനായി മുതല ശ്രമിക്കുകയും ഇരുവരും വെള്ളത്തിനടിയിലേക്ക് പോവുകയും ചെയ്തു.

ഉടൻതന്നെ സിംഹം വെള്ളത്തിനു മുകളിലേക്ക് ചാടി വരികയും വേഗത്തിൽ അവിടെനിന്നും നീന്തി രക്ഷപ്പെടുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. മുതലയുടെ വായിൽപ്പെട്ടാൽ രക്ഷപ്പെടൽ പ്രയാസമാണെന്നും സിംഹത്തിന് തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ചിലർ കുറിച്ചു.

English Summary:

Lion's Amazing Escape from Crocodile Attack! Viral Video Shows Intense Battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com