ADVERTISEMENT

തിരുവനന്തപുരം കാരിക്കോണത്ത് തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന 51കാരന്റെ കഴുത്തിൽ മൂർഖൻ ചുറ്റിവരിഞ്ഞു. വെള്ളനാട് കടിയൂർകോണത്തെ സി. ഷാജിയുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. രക്ഷപ്പെടാനായി പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിയുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. കാരിക്കോണം സെന്റ് ജോസഫ് പള്ളിക്ക് സമീപമായിരുന്നു ജോലി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കാൻ കിടന്ന ഷാജിക്ക് വൈകാതെ കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഞെട്ടിയുണർന്ന് നോക്കുമ്പോൾ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റിയിരിക്കുന്നു. ഉടൻതന്നെ അദ്ദേഹം പാമ്പിനെ കൈകൊണ്ട് എടുത്ത് വലിച്ചെറിഞ്ഞു. 

പാമ്പ് ഷാജിക്ക് സമീപമുള്ളവരെ ആക്രമിക്കാൻ ഒരുങ്ങിയതോടെ തൊഴിലാളികൾ അടിച്ചുകൊല്ലുകയായിരുന്നു. ആൾതാമസമില്ലാത്ത കാടുകേറിയ അഞ്ചരയേക്കർ സ്ഥലം തൊഴിലാളികൾ വൃത്തിയാക്കുന്നത്. ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും മൂർഖനുള്ളതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.

English Summary:

Miraculous Escape! Man Throws Cobra Off Neck After Surprise Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com