ADVERTISEMENT

കാര്‍ വാങ്ങുകയെന്നത് ഒരുപാട് പേര്‍ക്ക് സ്വപ്‌ന സാക്ഷാത്ക്കാരമാണ്. ഏറെക്കാലത്തെ കണക്കുകൂട്ടലുകളും പരിശ്രമവുമൊക്കെയാവും ഇഷ്ട കാറിലേക്ക് എത്തിക്കുക. ഭൂരിഭാഗവും വായ്പകളുടെ സഹായത്തിലാവും കാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുക. ഏതൊരു വായ്പയേയും പോലെ കാര്‍ വായ്പയെടുക്കുമ്പോഴും പലതും ശ്രദ്ധിക്കണ്ടതുണ്ട്. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പലിശയുടെ ഭാരം കുറക്കാനാവും. മറ്റു ചിലത് ശ്രദ്ധിച്ചില്ലെങ്കില്‍ വായ്പയെടുക്കുന്നവരുടെ സാമ്പത്തിക ബാധ്യത കൂടുകയും ചെയ്യും. 

കൊക്കിലൊതുങ്ങിയ കാര്‍

ചിലര്‍ക്കെങ്കിലും വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കാതെ വാങ്ങിയ കാര്‍ വില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഏതു മോഡല്‍ വാങ്ങണമെന്ന് തീരുമാനിക്കുമ്പോഴാണ്. ഇഷ്ടപ്പെട്ട ഫീച്ചറുകളും ഡിസൈനും കരുത്തും മാത്രമല്ല കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കേണ്ടത്. സ്വന്തം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കണം. ചെറിയ ഹാച്ച്ബാക്ക് വാങ്ങാനുള്ള ബജറ്റാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഒരിക്കലും പ്രീമിയം എസ് യു വിയിലേക്കു പോവരുത്. ഈ അധിക സാമ്പത്തിക ബാധ്യത വലിയ കുഴപ്പങ്ങളിലേക്കു നയിച്ചേക്കാം. 

പരമാവധി തുക ആദ്യം

കാര്‍ വാങ്ങുമ്പോള്‍ പരമാവധി തുക ആദ്യം തന്നെ നല്‍കാന്‍ ശ്രമിക്കുക. കുറഞ്ഞ തുകയില്‍ വായ്പയെടുക്കുന്നതാണ് തിരിച്ചടവ് കൂടുതല്‍ എളുപ്പമാക്കുക. കുറഞ്ഞ കാലത്തേക്ക് തിരിച്ചടക്കാന്‍ ശ്രമിച്ചാല്‍ പ്രതിമാസ തിരിച്ചടവ് കൂടുമെങ്കിലും പലിശ കുറയും. ഉദാഹരണത്തിന് പത്തു ലക്ഷം രൂപ വിലയുള്ള കാറാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ അഞ്ചു ലക്ഷമെങ്കിലും ആദ്യം അടക്കാന്‍ ശ്രമിക്കുക. പരമാവധി കുറവ് പണം ആദ്യം അടച്ചാല്‍ വലിയ പലിശ നിങ്ങള്‍ക്ക് ഭാവിയില്‍ നല്‍കേണ്ടി വരും. 

തിരിച്ചടവ് ശ്രദ്ധിക്കണം

പരമാവധി സമയത്ത് കൂടുതല്‍ പ്രതിമാസ തിരിച്ചടവ് നടത്താന്‍ ശ്രദ്ധിക്കണം. ഇത് വായ്പയുടെ ദീര്‍ഘകാല ബാധ്യത കുറക്കാന്‍ സഹായിക്കും. ഓരോ മാസവും കൃത്യമായ ഇഎംഐ മാത്രമല്ലാതെ ചെറിയ തുകയെങ്കിലും കൂട്ടി അടക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന് നിങ്ങളുടെ കാറിന്റെ പ്രതിമാസ തിരിച്ചടവ് 14,500 രൂപയാണെങ്കില്‍ 15,000 രൂപ തിരിച്ചടക്കാന്‍ ശ്രമിക്കുക. 500 രൂപ വലിയ തുകയല്ലെങ്കിലും ഒരു വര്‍ഷത്തേക്ക് 6,000 രൂപ വായ്പയിലേക്ക് അധികം അടക്കാന്‍ ഇതു മതിയാവും. 

ഫിനാന്‍ഷ്യല്‍ പ്ലാന്‍

സാമ്പത്തികം കൈകാര്യം ചെയ്യുന്നത് പ്രത്യേകം മിടുക്ക് ആവശ്യമായ കാര്യമാണ്. നിങ്ങളുടെ ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങളായ ആശുപത്രി ചിലവുകള്‍, വീട്ടാവശ്യത്തിനുള്ള ചിലവുകള്‍, വാടക എന്നിവക്കെല്ലാമുള്ള പണം മാറ്റി വെച്ച ശേഷം അനുയോജ്യമായ തുകക്ക് മാത്രമേ വായ്പയെടുക്കാന്‍ പാടുള്ളൂ. 

നിങ്ങള്‍ക്ക് ശമ്പള വര്‍ധനവിന്റേയോ നിക്ഷേപങ്ങളുടെയോ ഭാഗമായി അധികം പണം ലഭിച്ചാല്‍ അതു കൂടി ഇത്തരം വായ്പകളുടെ തിരിച്ചടവുകളില്‍ ഉള്‍പ്പെടുത്തുക. അങ്ങനെ ചെയ്യുന്നത് വായ്പയുടെ ബാധ്യത കുറക്കാന്‍ സഹായിക്കും. വായ്പയുടെ തിരിച്ചടവു സംബന്ധിച്ച വിശദാംശങ്ങള്‍ നേരത്തെ പരിശോധിക്കണം. അനാവശ്യ പെനല്‍റ്റികളും അധിക ചിലവും ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com