ADVERTISEMENT

അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫർ ലോപസിനു പ്രായം 54. കണ്ടാൽ 30 വയസ്സ് പോലും തോന്നില്ല. ഈ പ്രായത്തിലും ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്തുന്നു എന്നതാണ് ആരാധകരുടെ സംശയം. ഓരോ തവണ ജെന്നിഫറിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴും ഇതേ ചോദ്യം ആവർത്തിക്കപ്പെടാറാണ് പതിവ്.

കൃത്യമായ വ്യായാമവും, ഭക്ഷണരീതികളും തന്നെയാണ് താരത്തിന്റെ ഈ ലുക്കിനു പിന്നിൽ. ജെന്നിഫറിന്റെ വാക്കുകളിൽ പറഞ്ഞാൽ 'ആരോഗ്യത്തോടെയിരിക്കാൻ കുറുക്കുവഴികളില്ല'. വ്യായാമമാണ് ഏറ്റവും പ്രിയപ്പെട്ടത്. ആഴ്ചയിൽ 3,4 തവണയെങ്കിലും വർക്‌ഔട്ട് ചെയ്യാൻ സമയം കണ്ടെത്താറുണ്ട്. ജോലിത്തിരക്കുകൾ കാരണം വളരെ വൈകി വിശ്രമിക്കുമ്പോഴും പിറ്റേ ദിവസത്തെ വർക്ഔട്ടിനെപ്പറ്റി ചിന്തിക്കും. പറ്റില്ലെന്ന് എന്റെ മനസ്സ് പറയുമ്പോഴും, നിനക്ക് കഴിയുമെന്ന് ഞാൻ സ്വയം പറയും, ഒരു മണിക്കൂറിന്റെ കാര്യമല്ലേ ഉള്ളുവെന്ന് ആശ്വസിക്കും – മുൻപ് നൽകിയിട്ടുള്ള അഭിമുഖങ്ങളിൽ ജെന്നിഫർ ലോപസ് പറയുന്നു. 

Jennifer Lopez∙  Amy Sussman / GETTY IMAGES NORTH AMERICA / Getty Images via AFP
Jennifer Lopez∙ Amy Sussman / GETTY IMAGES NORTH AMERICA / Getty Images via AFP

വ്യായാമത്തോടൊപ്പം താരം ഫ്രീ സ്റ്റൈൽ ഡാൻസും മിക്സ് ചെയ്യും. മനസ്സിന്റെ ആരോഗ്യവും വ്യായാമവും അടുത്ത ബന്ധമുണ്ടെന്ന് ജെന്നിഫർ വിശ്വസിക്കുന്നു. മെലിയണമെന്ന് തോന്നുമ്പോൾ 30 മിനുട്ട് കാർഡിയോയും 30 മിനുട്ട് റെസിസ്റ്റൻസ് ട്രെയിനിങ്ങും ചെയ്യാറാണ് പതിവ്. സ്ട്രെങ്ത് ട്രെയിനിങ് എന്നെ കരുത്തയാക്കാറുണ്ടെന്നും ആരാധകരുടെ പ്രിയപ്പെട്ട 'ജെലോ' പറയുന്നു.

വ്യായാമം മാത്രമല്ല ഒരാളെ ആരോഗ്യവാനാക്കുന്നത്, കൃത്യമായ ഭക്ഷണശീലം പിന്തുടരണം. ജെന്നിഫർ ലോപസിന്റെ ഡയറ്റിൽ രാവിലെ ഷേക്ക് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രീക്ക് യോഗർട്ട്, തേൻ, പഴങ്ങൾ, നാരങ്ങനീര്, പ്രോട്ടീൻ പൗഡർ, കറുവാപ്പട്ട എന്നിവയാണ് ചേരുവകൾ. കാർബ് കുറഞ്ഞതും പ്രോട്ടീൻ കൂടിയതുമായ ഭക്ഷണമാണ് ഉച്ചയ്ക്ക് കഴിക്കുന്നത്. മീൻ, ചിക്കൻ വിഭവങ്ങൾ, ബ്രോക്കലി, സുക്കിനി എന്നിവ ചേർത്ത സാലഡ് അതിൽ പ്രധാനം. രാത്രി ഇഷ്ടമുള്ളത് കഴിക്കും, എന്നാൽ അളവ് വളരെ കുറച്ചാണെന്നു മാത്രം.

jennifer-lopezz
ജെന്നിഫർ ലോപസ്. Image Credit: instagram.com/jlo

ആർക്കായാലും ഇടയ്ക്ക് എന്തെങ്കിലും കഴിക്കാനോ കൊറിക്കാനോ തോന്നും. അതുകൊണ്ടുതന്നെ തന്റെ കയ്യിൽ എപ്പോഴും പഴങ്ങളും പച്ചക്കറികളും ഉണ്ടാകുമെന്ന് ജെന്നിഫർ പറയുന്നു. വെള്ളം ഒരുപാട് കുടിക്കണം. കഴിയുമ്പോഴെല്ലാം ഇളനീരും കുടിക്കാറുണ്ട് താരം. മദ്യം, കോഫി എന്നിവ ജെന്നിഫർ കുടിക്കാറില്ല, പുകവലിക്കാറുമില്ല. ആരോഗ്യത്തെ സംരക്ഷിക്കുന്നതിലേക്കായി ആപ്പിൾ സൈഡർ വിനഗർ, മൾട്ടി വൈറ്റമിനുകൾ എന്നിവയും താരം ഉപയോഗിക്കാറുണ്ട്.

ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Jennifer Lopez Fitness Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com