മുഖത്തെ കൊഴുപ്പ് കളയണോ? കാശ് ചെലവില്ല, ഈ വ്യായാമങ്ങൾ എവിടെയിരുന്നും ചെയ്യാം
Mail This Article
മുഖത്തെ കൊഴുപ്പ് കളയാൻ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും സംശയമാണ്. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഈ കൊഴുപ്പ് കളയാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ഇരട്ടത്താടി നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? ഒരു പെർഫെക്ട് ജോലൈൻ വേണം എന്ന് ആഗ്രഹമുണ്ടോ? എങ്കിൽ അതിനു സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. കുടവയർ കുറയ്ക്കാനും കൈകളിലെ കൊഴുപ്പ് കുറയ്ക്കാനും എല്ലാം ജിമ്മിലെ കഠിനവ്യായാമങ്ങൾ സഹായിക്കും. മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങളേതൊക്കെ എന്നു നോക്കാം.
1. ജോ റിലീസ് എക്സർസൈസ്
താടിയെല്ലിനു ചുറ്റുമുള്ള പേശികളെയാണ് ഈ വ്യായാമം ലക്ഷ്യം വയ്ക്കുന്നത്. താടിയെല്ലിനുണ്ടാകുന്ന ടെൻഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
∙നട്ടെല്ല് നിവർത്തി കംഫർട്ടബിൾ ആയി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
∙വായടച്ച് താടിയെല്ലിലെ പേശികളെ വിശ്രാന്തിയിലാക്കുക.
∙മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കുക.
∙വായ പരമാവധി തുറന്നു പിടിക്കുന്നതോടൊപ്പം സാവധാനം ഉച്ഛ്വസിക്കുക. അതേസമയം താടിയിലേക്ക് നാവ് നീട്ടിപ്പിടിക്കുകയും വേണം.
∙ഏതാനും സെക്കന്റുകൾ ഈ അവസ്ഥയിൽ തുടരുക. പിന്നീട് താടിയെല്ല് റിലാക്സ് ചെയ്ത് വായ അടയ്ക്കുക.
∙അഞ്ചു മുതൽ പത്തു തവണ ഇത് ആവർത്തിക്കുക.
2. ചീക്ക് പഫ് എക്സർസൈസ്
കവിളിലെ പേശികളെ ടോൺ ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണിത്. ഇത് കവിളു കുറയ്ക്കുകയും ചെയ്യുന്നു.
∙നട്ടെല്ല് നിവർത്തി കംഫർട്ടബിൾ ആയി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
∙കവിൾ നിറയെ വായു നിറച്ച് വായിലൂടെ ദീർഘമായി ശ്വസിക്കുക.
∙അഞ്ചു മുതൽ പത്തു സെക്കന്റ് വരെ കവിളിൽ വായു നിറച്ച് വയ്ക്കുക.
∙സാവധാനം കവിളിലെ വായുവിനെ പുറന്തള്ളിക്കൊണ്ട് വായിലൂടെ ഉച്ഛ്വസിക്കുക.
∙അഞ്ചു മുതൽ പത്തു തവണ വരെ ഇത് ആവർത്തിക്കുക.
3. നെക്ക് റോൾ എക്സർസൈസ്
കഴുത്തിലെയും താടിയിലെയും പേശികളെയാണ് ഈ വ്യായാമം ലക്ഷ്യം വയ്ക്കുന്നത്. ഇത് ഇരട്ടത്താടി കുറയ്ക്കാനും ജോലൈൻ മെച്ചപ്പെടുത്താനും സഹായിക്കും.
∙തോളുകളെ വിശ്രാന്തിയിലാക്കി, നട്ടെല്ല് നിവർത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
∙വലതു തോളിലേക്ക് തല ചെരിക്കുക. ചെവി തോളിൽ മുട്ടിക്കുക.
∙താടി നെഞ്ചിലേക്കു വരത്തക്കവണ്ണം തല സാവധാനം ചുറ്റിക്കുക.
∙ഇടതു തോളിലേക്കും തല ചുറ്റിക്കുക. ഈ സമയം ഇടതു തോളിൽ ഇടതു ചെവി മുട്ടിക്കുക.
∙തുടങ്ങിയ ഇടത്ത് എത്തിയ ശേഷം എതിർ ദിശയിൽ തല ചലിപ്പിച്ച് വ്യായാമം െചയ്യുക.
∙ഓരോ ദിശയിലും 5 മുതൽ 10 തവണ വരെ ഈ വ്യായാമം ആവർത്തിക്കുക.
4. ഫിഷ്ഫേസ് എക്സർസൈസ്
താടിയിലേയും കവിളിലേയും പേശികളെ ലക്ഷ്യം വയ്ക്കുന്ന വ്യായാമമാണിത്. ഇത് മുഖപേശികളെ ടോൺ ചെയ്യാനും മുറുക്കാനും സഹായിക്കുന്നു.
∙നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
∙കവിള് ഉള്ളിലേക്കാക്കി മത്സ്യത്തിന്റെ മുഖം ആക്കുക. ഇതേസമയം ചുണ്ടുകൾ മുന്നോട്ടാക്കി ചേർത്തു വയ്ക്കുക.
∙അഞ്ചു മുതൽ പത്തു സെക്കന്റ് വരെ ഈ നിലയിൽ തുടരുക.
∙മുഖം റിലാക്സ് ചെയ്ത് പഴയ നിലയിൽ കൊണ്ടു വരുക.
∙അഞ്ചു മുതൽ പത്തു തവണ വരെ ഇത് ആവർത്തിക്കുക.
5. ചിൻ ലിഫ്റ്റ് എക്സർസൈസ്
കഴുത്തിലെയും താടിയിലെയും പേശികളെയാണ് ഈ വ്യായാമം ലക്ഷ്യം വയ്ക്കുന്നത്. താടിയ്ക്കു താഴെയുള്ള ചർമത്തെ ടോൺ ചെയ്യാനും മുറുക്കം വരുത്താനും ഈ വ്യായാമം സഹായിക്കും.
∙നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
∙തല മുകളിലേക്ക് (സീലിങ്ങിലേക്ക്) ഉയർത്തുക. മുകളിലേക്ക് നോക്കുക.
∙ചുണ്ടുകൾ കൂട്ടിപ്പിടിച്ച് സീലിങ്ങിലേക്കു നോക്കുക.
∙ മുതൽ പത്ത് സെക്കന്റ് വരെ ഈ നില തുടരുക.
∙ചുണ്ടുകളെ പഴയപടിയാക്കി സാധാരണ നിലയിലേക്കു വരുക.
∙അഞ്ചു മുതൽ പത്തു തവണ വരെ ഇത് ആവർത്തിക്കുക.
നടുവേദന മാറ്റാനും നട്ടെല്ലിന്റെ ആരോഗ്യത്തിനും ഇവ ചെയ്യൂ: വിഡിയോ