ADVERTISEMENT

ഭക്ഷണക്കാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പ്രായമായവര്‍ക്കും ആരോഗ്യം നിലനിര്‍ത്താം, രോഗങ്ങളെ അകറ്റിനിര്‍ത്താം. 
∙ ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, നടുവേദന, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ രൂക്ഷമാകാന്‍ അമിതഭാരം കാരണമാകാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.  
∙ പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക. പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തുക.

∙ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം, അത്താഴം എന്നിവ കൃത്യമായി കഴിക്കുക.
∙ പാലും പാലുല്‍പന്നങ്ങളും പതിവായി കഴിക്കുന്നത് എല്ലുകള്‍ക്ക് അത്യാവശ്യമായ കാല്‍സ്യം ലഭിക്കാന്‍ സഹായിക്കും.
∙ വേണ്ടത്ര പ്രോട്ടീന്‍ ലഭിക്കേണ്ടത് മസിലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇറച്ചി, മീന്‍, മുട്ട തുടങ്ങിയവയില്‍നിന്നും പയറുവര്‍ഗങ്ങള്‍, പാല്‍, ബീന്‍സ്, നട്സ് തുടങ്ങിയവയില്‍ നിന്നും പ്രോട്ടീന്‍ ലഭിക്കും.

Representative image. Photo Credit:fcafotodigital/istockphoto.com
Representative image. Photo Credit:fcafotodigital/istockphoto.com

∙ ദിവസം ഒരു പഴമെങ്കിലും കഴിക്കുക. പായ്ക്ക് ചെയ്ത ജൂസുകള്‍ ഒഴിവാക്കുക. വൃക്കരോഗമുള്ളവര്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം പഴങ്ങള്‍ കഴിക്കുക. പ്രമേഹമുള്ളവര്‍ പ്രധാന ഭക്ഷണങ്ങളുടെ ഇടവേളയില്‍ മാത്രം പഴങ്ങള്‍ കഴിക്കുക. പേരയ്ക്ക, ആപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കാം.
∙ പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. അവ വാര്‍ധക്യം നേരത്തേ എത്തുന്നത് തടയും.

∙ ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവ കുറയ്ക്കുക.
∙ ചായ, ജൂസ് തുടങ്ങിയവ ഉള്‍പ്പെടെ 1.5-2 ലീറ്റര്‍ വെള്ളം ദിവസവും കുടിക്കാം. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവ ഉള്ളവര്‍ക്ക് വെള്ളം കുടിക്കുന്നതിന് നിയന്ത്രണമുണ്ടാകാം.

∙ പ്രത്യേക കാരണങ്ങളില്ലാതെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുക.
∙ പുകവലി ശീലമുള്ളവര്‍ അത് ഉപേക്ഷിക്കുക. അത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടാന്‍ സഹായിക്കും. ശ്വസനം എളുപ്പമാക്കും. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും.

English Summary:

Protect Your Health After 50: Manage Weight, Eat Right, Live Longer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com