ADVERTISEMENT

തലച്ചോറിലെ അര്‍ബുദ മുഴകളെ പറ്റി പഠിക്കാന്‍ പുരാത ഈജിപ്‌റ്റില്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി 4000 വര്‍ഷം പഴക്കമുള്ള രണ്ട്‌ തലയോട്ടികളില്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. 2687-2345 ബിസി കാലഘട്ടത്തിലെപ്പോഴൊ ജീവിച്ചിരുന്ന 30-35 വയസ്സ്‌ പ്രായമുള്ള പുരുഷന്റെയും 663-343 ബിസി കാലഘട്ടത്തിലെപ്പോഴൊ ജീവിച്ചിരുന്ന 50 വയസ്സിന്‌ മുകളില്‍ പ്രായമുള്ള സ്‌ത്രീയുടെയും തലയോട്ടികളാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌.

ഇതില്‍ പുരുഷ തലയോട്ടിയുടെ മൈക്രോസ്‌കോപ്പിക്‌ നിരീക്ഷണത്തില്‍ നിന്നും അമിതമായ കോശവളര്‍ച്ച മൂലം സംഭവിക്കുന്ന വലിയ ഒരു മുഴയുടെയും 30 ഓളം ചെറു മുഴുകളുടെയും സാന്നിധ്യം തലയോട്ടിക്ക്‌ ചുറ്റും ഉണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഒരു മൂര്‍ച്ചയേറിയ ഉപകരണം ഉപയോഗിച്ചുള്ള വെട്ടിമുറിക്കലിന്റെ അടയാളങ്ങളും ഈ മുഴകളുടെ സ്ഥാനത്ത്‌ തലയോട്ടിയില്‍ കാണാനായി. സ്‌ത്രീയുടെ തലയോട്ടിയിലും വലിയൊരു മുഴയുടെയും ചെറിയ രണ്ട്‌ മുഴകളുടെയും അവയ്‌ക്ക്‌ ചികിത്സ നടത്തിയതിന്റെയും തെളിവുകള്‍ കണ്ടെത്തി.

അര്‍ബുദം മൂലം മരിച്ചവരുടെ തലയോട്ടികള്‍ തുറന്ന്‌ രോഗത്തെ കുറിച്ച്‌ പഠിക്കാനുള്ള ശ്രമങ്ങള്‍ ഈജിപ്‌റ്റിലുള്ളവര്‍ അക്കാലത്ത്‌ തന്നെ നടത്തിയിരിക്കാമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ സ്‌പെയ്‌നിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ സാന്റിയാഗോ ഡെ കംപോസ്‌റ്റെലയിലെ പാലിയോപാത്തോളജിസ്‌റ്റ്‌ എഡ്‌ഗാര്‍ഡ്‌ കാമറോസ്‌ പറയുന്നു. പുരാതന ഈജിപ്‌ഷ്യന്മാര്‍ വൈദ്യശാസ്‌ത്ര രംഗത്ത്‌ അസാമാന്യ ശേഷികള്‍ പ്രകടിപ്പിച്ചിരുന്നവരാണെന്ന്‌ പുരാതന രേഖകളും സാക്ഷ്യപ്പെടുത്തുന്നു. ഫ്രോണ്ടിയേഴ്‌സ്‌ ഇന്‍ മെഡിസിന്‍ ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌.

കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ

English Summary:

Ancient Egyptians' Battle Against Cancer: 4,000-Year-Old Skulls Reveal Early Medical Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com