ADVERTISEMENT

തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ ഉപാപചയ പ്രവർത്തനത്തെ സാവധാനത്തിലാക്കും. ഊർജ്ജം കുറയാനും ശരീരഭാരം വ്യത്യാസപ്പെടാനും ഇത് കാരണമാകും.  ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ചില ഭക്ഷണങ്ങൾക്കാകും.

ബ്രസീൽ നട്സ്
തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്തു വച്ച ബ്രസീൽ നട്സ് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കാം.

roasted-salty-pumpkin-seeds-nutrition-bhofack2-istock-photo-com
Representative image. Photo Credit:bhofack2/istockphoto.com

മത്തങ്ങാക്കുരു
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ ഏതെങ്കിലും പഴത്തോടൊപ്പം ഒരു ടീസ്പൂൺ മത്തങ്ങാക്കുരു കഴിക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കും.

മല്ലി
ഒരു ടീസ്പൂൺ മല്ലി രാത്രി വെള്ളത്തിൽ കുതിരാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്.

Representative image. Photo Credit: diamirstudio/istockphoto.com
Representative image. Photo Credit: diamirstudio/istockphoto.com

തേങ്ങ 
മധുരം കഴിക്കാൻ തോന്നുകയാണെങ്കിൽ കൃത്രിമ മധുരങ്ങൾ കഴിക്കുന്നതിനു പകരം ചെറിയ ഒരു കഷണം തേങ്ങ കഴിക്കാം.

സൂര്യകാന്തിവിത്ത്
ദിവസവും ഏതെങ്കിലും പഴത്തോടൊപ്പം ലഘുഭക്ഷണമായി ഒരു ടീസ്പൂൺ സൂര്യകാന്തിവിത്ത് ഉച്ചയ്ക്ക് മുൻപായി കഴിക്കാം.

വെളുത്തുള്ളി
ഇളം ചൂടുവെള്ളത്തോടൊപ്പം ഒരല്ലിചതച്ച വെളുത്തുള്ളി വെറുംവയറ്റിൽ കഴിക്കുന്നത് തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

English Summary:

Boost Your Thyroid Naturally: Top Foods for Balance & Weight.The Best Superfoods to Eat Daily.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com