ADVERTISEMENT

പ്രായമായവരിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വിഷാദത്തെ പ്രതിരോധിക്കാനുള്ള ലളിതമായ ചില മാർഗങ്ങൾ ഇതാ...

∙ ദിവസവും 7–8 മണിക്കൂർ കൃത്യമായ ഉറക്കം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുക.
∙ ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക.
∙ നല്ല സുഹൃദ്സംഘങ്ങളെ നിലനിർത്തുക.
∙ സർഗാത്മകമായ കഴിവുകൾക്കുവേണ്ടി സമയം ചെലവഴിക്കുക.
∙ കുടുംബാംഗങ്ങളോടൊപ്പം ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുക.

∙ വ്യക്തിപരമായ വിഷമങ്ങളും മാനസിക ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളോടും അടുപ്പമുള്ളവരോടും പങ്കുവയ്ക്കുക.
ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കുക.
∙ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ വച്ചുതാമസിപ്പിക്കാതെ വിദഗ്ധചികിത്സ തേടുക. 

∙ പരിചയത്തിലുള്ള ഒരു വ്യക്തിയിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ അയാളുടെ പ്രശ്നമെന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. 
∙ കുറ്റപ്പെടുത്താതെ, ഉപദേശിക്കാതെ അയാൾക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക. നമ്മൾ ഒപ്പമുണ്ടെന്ന ധൈര്യം നൽകി ആശ്വസിപ്പിക്കുക.

English Summary:

Beat Senior Depression: Simple Strategies for a Happier Life.10 Simple Strategies for a Happier Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com